പ്രശസ്തിയില്‍ അസൂയ?; ഇന്‍സ്റ്റഗ്രാമിലെ സുന്ദരിയെ സ്യൂട്ട്‌കെയ്‌സില്‍ കഴുത്തറുത്ത് കൊന്ന നിലയില്‍; അന്വേഷണം മുന്‍ കാമുകനിലേക്ക്

യുവതിയെ കാണാതാകുന്നതിന് മുമ്പ് മുന്‍ കാമുകന്‍ ഫ്‌ലാറ്റില്‍ വന്നിരുന്നതായി സൂചനയുണ്ട്
ekaterinakaraglanova
ekaterinakaraglanova

മോസ്‌കോ: ഇന്‍സ്റ്റഗ്രാമില്‍ 85000 ഫോളോവേഴ്‌സുള്ള ഇരുപത്തിനാലുകാരിയായ യുവതിയെ  കഴുത്തറുത്ത് കൊലപ്പെടുത്തി സ്യൂട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.മോസ്‌കോ നഗരത്തിലെ സ്വന്തം ഫ്‌ലാറ്റിലെ റൂമിനുള്ളിലെ സ്യൂട്ട്‌കേസിലാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. റഷ്യന്‍ പൗരയായ ഏകതറീന കരാഗ്ലനോവയാണ് കൊല്ലപ്പെട്ടത്. ഈയടുത്താണ് ഏകതറീന ഡോക്ടര്‍ ബിരുദം നേടിയത്. ഏകതറീനയുടെ പ്രശസ്തിയില്‍ അസൂയയുള്ള ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തുമൊത്ത് നെതര്‍ലന്‍ഡ്‌സിലേക്ക് ജന്മദിനാഘോഷത്തിനായി യാത്ര പുറപ്പെടാനിരിക്കെയാണ് കൊലപാതകം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏകതറീനയെ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഫ്‌ലാറ്റില്‍ തെരച്ചില്‍ നടത്തിയത്. സ്യൂട്‌കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കഴുത്തറുത്താണ് കൊലപാതകം നടത്തിയത്.

ഫ്‌ലാറ്റിനുള്ളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഏകതറീനയെ കാണാതാകുന്നതിന് മുമ്പ് മുന്‍ കാമുകന്‍ ഫ്‌ലാറ്റില്‍ വന്നിരുന്നതായി സൂചനയുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ഏകതറീന പ്രശസ്തയായത്. സിനിമാ താരം ഓഡ്രി ഹെപ്‌ബേണുമായിട്ടാണ് ആരാധകര്‍ ഏകതറീനയെ താരതമ്യം ചെയ്തിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com