'എന്താണ്... ഹോസ്പിറ്റലില്‍ കിടക്കണോ?'; ഇങ്ങനെയാണ് ലാല്‍ ജോസ് എന്ന നടന്‍; സെല്‍ഫ് ട്രോളുമായി സംവിധായകന്‍

മികച്ച വിജയം നേടിയ ഓം ശാന്തി ഓശാനയിലും സണ്‍ഡേ ഹോളിഡേയിലുമെല്ലാം അദ്ദേഹം ആശുപത്രിയിലാണ്
'എന്താണ്... ഹോസ്പിറ്റലില്‍ കിടക്കണോ?'; ഇങ്ങനെയാണ് ലാല്‍ ജോസ് എന്ന നടന്‍; സെല്‍ഫ് ട്രോളുമായി സംവിധായകന്‍

ലയാളത്തിലെ മികച്ച സംവിധായകനാണ് ലാല്‍ ജോസ്. എന്നാല്‍ സംവിധാനത്തില്‍ മാത്രമല്ല നിര്‍മാണം, തിരക്കഥ, അഭിനയം എന്നിവയിലെല്ലാം അദ്ദേഹം കൈവെച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ആശുപത്രിയില്‍ കിടക്കാനാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ വിധി. അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളിലേയും കഥാപാത്രങ്ങള്‍ക്കെല്ലാം പറയാന്‍ ഒരു ആശുപത്രി കഥ എങ്കിലുമുണ്ടാകും. 

മികച്ച വിജയം നേടിയ ഓം ശാന്തി ഓശാനയിലും സണ്‍ഡേ ഹോളിഡേയിലുമെല്ലാം അദ്ദേഹം ആശുപത്രിയിലാണ്. ഓം ശാന്തി ഓശാനയിലെ നായിക നസ്രിയ നസീമിന്റെ കഥാപാത്രവുമായി അദ്ദേഹം പരിചയപ്പെടുന്നത് ആശുപത്രിയില്‍ കിടക്കുമ്പോഴാണ്. അതുപോലെ സണ്‍ഡേ ഹോളിഡേയില്‍ ശ്രീനിവാസന്റെ കഥാപാത്രം കഥ പറയാന്‍ വരുന്നതും ആശുപത്രിയില്‍ കിടക്കുമ്പോഴാണ്. 

ഈ സാമ്യം ഇപ്പോഴാണ് ട്രോളന്മാരുടെ കണ്ണില്‍പ്പെട്ടത്. അതിന് പിന്നാലെ മനോഹരമായ ട്രോളുകളും ഇറങ്ങി. തന്നെക്കുറിച്ചുള്ള രസകരമായ ട്രോളുകള്‍ പങ്കുവെച്ചിരിക്കുകയാണ് ലാല്‍ ജോസ്. കുമ്പളങ്ങി നൈറ്റ്‌സില്‍ സജിയും ബോബിയും തമ്മിലുള്ള രംഗമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 

കമലിന്റെ ഭൂമി ഗീതം എന്ന ചിത്രത്തിലാണ് ലാല്‍ ജോസ് ആദ്യമായി അഭിനയിക്കുന്നത്. തമിഴ് ചിത്രം ജിപ്‌സിയാണ് ലാല്‍ജോസ് അഭിനയിച്ച് റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com