'ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മത്തരായി ദീപികയും രണ്‍വീറും ഷാഹിദും'; ആരോപണവുമായി എംഎല്‍എ; വിഡിയോ

പാര്‍ട്ടിയില്‍ താരങ്ങള്‍ മയക്കു മരുന്നാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പ്രധാന ആരോപണം
'ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മത്തരായി ദീപികയും രണ്‍വീറും ഷാഹിദും'; ആരോപണവുമായി എംഎല്‍എ; വിഡിയോ

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹര്‍ സിനിമയിലെ തന്റെ സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. ദീപിക പദുക്കോണ്‍, രണ്‍ബീര്‍ കപൂര്‍, ഷാഹിദ് കുമാര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നുള്ള ഒരു വിഡിയോയും കരണ്‍ ജോഹര്‍ പങ്കുവെച്ചു. ഇപ്പോള്‍ ഈ വിഡിയോയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. പാര്‍ട്ടിയില്‍ താരങ്ങള്‍ മയക്കു മരുന്നാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പ്രധാന ആരോപണം. 

ശിരോമണി അകലിദള്‍ എംഎല്‍എ മഞ്ജീന്ദര്‍ സിറ ബോളിവുഡ് താരങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മത്തരായി എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് താരങ്ങള്‍ ഉല്ലസിക്കുന്നത് എന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചത്. ഉഡ്താ ബോളിവുഡ് എന്ന ഹാഷ്ടാകില്‍ ഫിക്ഷനും റിയാലിറ്റിയും തമ്മിലുള്ള പോരാട്ടം എന്നാണ് മഞ്ജീന്ദര്‍ കുറിച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് താരങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. 

മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശാല്‍, വരുണ്‍ ധവാന്‍ എന്നിവരേയും വിഡിയോയില്‍ കാണാം. ഷൂട്ടിങ് തിരക്കിലായതിനാല്‍ ദീപികയുടെ ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനേയും രണ്‍ബീറിന്റെ കാമുകി ആലിയ ഭട്ടും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നില്ല. 

എന്നാല്‍ എംഎല്‍എയുടെ പ്രസ്താവനയ്ക്ക് എതിരേ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ രംഗത്തെത്തി. തന്റെ ഭാര്യയും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നെന്നും അവിടെ ആരുംതന്നെ മയക്കു മരുന്നു ഉപയോഗിച്ചിട്ടില്ല എന്നുമാണ് ട്വിറ്ററിലൂടെ മിലിന്ദ് കുറിച്ചത്. ഇത്തരത്തില്‍ ആരോപണം നടത്തിയതിന് താരങ്ങളോട് ക്ഷമ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് ഈ വിഡിയോ. ചിലര്‍ താരങ്ങളെ പിന്തുണയ്ക്കുമ്പോള്‍ മറ്റു ചിലര്‍ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com