'എന്റെ സംഗീതത്തിന്റെ അവകാശം എനിക്ക് മാത്രം, അത് ഉപയോഗിച്ചുണ്ടാക്കുന്ന പണത്തിന്റെ പങ്ക് എനിക്ക് ലഭിക്കണം'; വ്യക്തമാക്കി ഇളയരാജ

'എന്റെ സംഗീതത്തിന്റെ അവകാശം എനിക്ക് മാത്രമാണ്. അവ എന്റെ സൃഷ്ടികളാണ്'
'എന്റെ സംഗീതത്തിന്റെ അവകാശം എനിക്ക് മാത്രം, അത് ഉപയോഗിച്ചുണ്ടാക്കുന്ന പണത്തിന്റെ പങ്ക് എനിക്ക് ലഭിക്കണം'; വ്യക്തമാക്കി ഇളയരാജ

ഴിഞ്ഞ കുറച്ചുനാളുകളായി ഇളയരാജയ്‌ക്കൊപ്പം എടുത്തു കേള്‍ക്കുന്ന വാക്കാണ് റോയല്‍റ്റി. താന്‍ സംഗീതം പകര്‍ന്ന പാട്ടുകള്‍ തന്റെ അനുവാദമില്ലാതെ ഉപയോഗിക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്. ഇളയരാജയുടെ ഈ നിലപാടിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം 96 സിനിമയില്‍ തന്റെ പാട്ട് ഉപയോഗിച്ചതിനെതിരേയും അദ്ദേഹം രംഗത്തുവന്നിരുന്നു. തന്റെ പാട്ടുകള്‍ ഉപയോഗിച്ച് പണമുണ്ടാക്കുന്നവര്‍ അതിന്റെ ഒരു പങ്ക് തനിക്ക് നല്‍കണമെന്ന് പറയുകയാണ് ഇളയരാജ. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍. 

'എന്റെ ജീവിതം മുഴുവന്‍ ഞാന്‍ ചെലവഴിച്ചത് സംഗീതം സൃഷ്ടിക്കാനാണ്. മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാന്‍ എനിക്ക് സമയമുണ്ടായിരുന്നില്ല. ഒരിക്കലും പറയാത്തതിനെക്കാള്‍ നല്ലത് വൈകിയാണെങ്കിലും പറയുകയല്ലേ. എന്റെ സംഗീതത്തിന്റെ അവകാശം എനിക്ക് മാത്രമാണ്. അവ എന്റെ സൃഷ്ടികളാണ്. അതുപയോഗിച്ച് മറ്റൊരാള്‍ പണമുണ്ടാക്കുമ്പോള്‍ അതില്‍ നിന്നും അര്‍ഹിച്ച പങ്ക് എനിക്ക് ലഭിക്കണ്ടേ? അത് ഞാന്‍ ചോദിക്കുന്നത് എങ്ങനെയാണ് തെറ്റാകുക?,' ഇളയരാജ ചോദിച്ചു. 

തന്റെ വാക്കുകളും ഉദ്ദേശവും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നും എന്നാല്‍ തന്റെ ഉദ്ദേശശുദ്ധിയില്‍ തനിക്ക് സംശയമില്ലാത്തതിനാല്‍ അതൊന്നും പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോയല്‍റ്റിയുടെ പേരില്‍ എസ് പി ബാലസുബ്രഹ്മണ്യനുമായിപ്പോലും ഇളയരാജ പിണങ്ങിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇരുവരും ഒരുമിച്ചത്. ഇളയരാജയുടെ 76ാം ജന്മദിനമായ ഇന്ന് നടക്കുന്ന 'ഇസൈ സെലിബ്രേറ്റ്‌സ് ഇസൈ' എന്ന പരിപാടിയിലാണ് പിണക്കം മറന്ന് ഇരുവരും ഒന്നിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com