'ജാന്‍വി ജിമ്മിലെത്തുന്നത് വളരെ ചെറിയ ഷോര്‍ട്‌സ് ധരിച്ച്'; ആശങ്കയുണ്ടെന്ന് കത്രീന; പിന്തുണയുമായി സോനം കപൂര്‍

ജാന്‍വി ജിമ്മില്‍ ചെറിയ ഷോര്‍ട്‌സ് ധരിച്ചതാണ് കത്രീനയെ അസ്വസ്ഥയാക്കിയത്
'ജാന്‍വി ജിമ്മിലെത്തുന്നത് വളരെ ചെറിയ ഷോര്‍ട്‌സ് ധരിച്ച്'; ആശങ്കയുണ്ടെന്ന് കത്രീന; പിന്തുണയുമായി സോനം കപൂര്‍

ജാന്‍വി കപൂറിന്റെ വസ്ത്രധാരണയില്‍ ആശങ്കയുണ്ടെന്ന് കത്രീന കൈഫ്. നേഹ ദൂപിയ അവതാരകയായി എത്തുന്ന ചാറ്റ് ഷോയ്ക്കിടെയായിരുന്നു ബോളിവുഡ് സുന്ദരിയുടെ വെളിപ്പെടുത്തല്‍. ബോളിവുഡ് താരങ്ങള്‍ വളരെ ചെറിയ വസ്ത്രം ധരിക്കുന്നവരാണെങ്കിലും ജാന്‍വി ജിമ്മില്‍ ചെറിയ ഷോര്‍ട്‌സ് ധരിച്ചതാണ് കത്രീനയെ അസ്വസ്ഥയാക്കിയത്. 

ജാന്‍വി വളരെ ഷോര്‍ട്‌സാണ് ധരിക്കുന്നത്. അതില്‍ തനിക്ക് ആശങ്കയുണ്ട്. എന്റെ ജിമ്മിലും ഇടയ്ക്ക് ജാന്‍വി വരാറുണ്ട്. അതിനാല്‍ ജിമ്മില്‍ ഞങ്ങള്‍ ഒരുമിച്ചായിരിക്കും. ഇടയ്‌ക്കെല്ലാം ഞാന്‍ അവളെക്കുറിച്ച് ആശങ്കപ്പെടാറുണ്ട്. കത്രീന പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. ചിലര്‍ കത്രീന കൈഫിന്റെ വാദത്തെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ കുഞ്ഞുടുപ്പ് ധരിക്കാറുള്ള കത്രീന ജാന്‍വിയുടെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 

അതിനിടെ ജാന്‍വിക്ക് പിന്തുണയുമായി നടിയും ജാന്‍വിയുടെ കസിനുമായ സോനം കപൂര്‍ രംഗത്തെത്തി. സാധാരണ വസ്ത്രങ്ങള്‍ ജാന്‍വി ധരിക്കാറുണ്ടെന്നും അത് നന്നായി ഇണങ്ങുന്നുണ്ടെന്നുമാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ സോനം കപൂര്‍ പറഞ്ഞത്. ചെറിയ ഷോര്‍ട്‌സ് ധരിച്ചുള്ള ജാന്‍വിയുടെ ചിത്രവും സോനം പങ്കുവെച്ചിട്ടുണ്ട്. ഇതിന് മുന്‍പും ജാന്‍വിയുടെ ജിമ്മിലെ ലുക്ക് ചര്‍ച്ചയായിട്ടുണ്ട്. ചെറിയ ഷോര്‍ട്‌സ് ധരിച്ച് ജിമ്മിലേക്ക് പോകുന്ന ജാന്‍വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയായിരുന്നു ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com