സാത്താന്‍ സേവയുടെ വിസ്മയലോകത്തേക്ക്, 'ബാല്‍ക്കണി' 

കൃഷ്ണജിത്ത് എസ് വിജയനാണ് വ്യത്യസ്തമായ പ്രമേയം ഇതിവൃത്തമാക്കി സിനിമയൊരുക്കുന്നത്
സാത്താന്‍ സേവയുടെ വിസ്മയലോകത്തേക്ക്, 'ബാല്‍ക്കണി' 

സാത്താന്‍ സേവയെ ഇതിവൃത്തമാക്കി സിനിമയൊരുങ്ങുന്നു. കൃഷ്ണജിത്ത് എസ് വിജയന്‍ നാണ് വ്യത്യസ്തമായ പ്രമേയം ഇതിവൃത്തമാക്കി സിനിമയൊരുക്കുന്നത്. ബാല്‍ക്കണി എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തില്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട ആദ്യ ചിത്രമാണിത്. 

ഇടമുള ഫിലിംസും ടിബികെഎ ഫിലിംസും ചേര്‍ന്നാണ് ബാല്‍ക്കണിയുടെ നിര്‍മ്മാണം. രചന കെ ശ്രീവര്‍മ്മ. ഛായാഗ്രഹണം : അജയ് പി പോള്‍, കമ്മട്ടിപ്പാടം, ഈട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിഷ്ണുരഘുവാണ് നായകന്‍. സ്‌കൂള്‍ ഡയറി, കളിക്കൂട്ടുകാര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഭാമ അരുണാണ് നായിക .

ജോളി  ഈശോ, അജയ് സുരേന്ദ്രന്‍, എംഡി റിയാസ്, പ്രദീപ് മാളവിക തുടങ്ങിയവരാണ് മറ്റ് പ്രമുഖ അഭിനേതാക്കള്‍. സുരേന്ദ്രന്‍ ഇടമുളയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com