പ്രേമം അല്ല, സായി പല്ലവി ആദ്യം എത്തിയത് മീര ജാസ്മിന് പിന്നില്‍ ഡാന്‍സ് കളിക്കാന്‍; അമ്പരന്ന് ആരാധകര്‍; വീഡിയോ

മീര ജാസ്മിന്‍ പഠിക്കുന്ന കൊളേജിലെ വിദ്യാര്‍ത്ഥികളിലൊരാളായാണ് സായി എത്തുന്നത്
പ്രേമം അല്ല, സായി പല്ലവി ആദ്യം എത്തിയത് മീര ജാസ്മിന് പിന്നില്‍ ഡാന്‍സ് കളിക്കാന്‍; അമ്പരന്ന് ആരാധകര്‍; വീഡിയോ

പ്രേമത്തിലൂടെയാണ് സായി പല്ലവിയെ നമ്മള്‍ കാണുന്നത്. എന്നാല്‍ സായി പല്ലവിയുടെ ആദ്യ ചിത്രമല്ല പ്രേമം. മലര്‍ മിസ്സായി മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നതിന് വര്‍ഷങ്ങള്‍ മുന്‍പ് സായി പല്ലവി ക്യാമറയ്ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. മലയാളത്തിലെ ഒരുകാലത്തെ മിന്നും താരമായിരുന്ന മീര ജാസ്മിനൊപ്പമാണ് സായി പല്ലവി ആദ്യമായി സിനിമയില്‍ എത്തിയത്. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും തകര്‍ത്ത് അഭിനയിച്ച് ഹിറ്റാക്കിയ കസ്തൂരിമാനിന്റെ തമിഴ് പതിപ്പിലാണ് സായി പല്ലവിയുള്ളത്. 

മീര ജാസ്മിന്‍ പഠിക്കുന്ന കൊളേജിലെ വിദ്യാര്‍ത്ഥികളിലൊരാളായാണ് സായി എത്തുന്നത്. പാട്ടുസീനിലും ചെറിയ ഒരു രംഗത്തിലും നമുക്ക് സായി പല്ലവിയെ കാണാം. എന്തായാലും ആരാധകര്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ് സായി പല്ലവിയുടെ ആദ്യ സിനിമ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയവരുടെ കൂട്ടത്തിലാണ് ഇപ്പോള്‍ സായി പല്ലവിയേയും ഉള്‍പ്പെടുത്തുന്നത്. 

ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാനിന്റെ തമിഴില്‍ മീര ജാസ്മിനൊപ്പം പ്രസന്നയാണ് നായകനായി എത്തിയത്. കൊച്ചിന്‍ ഹനീഫയ്‌ക്കൊപ്പമുള്ള മീര ജാസ്മിന്റെ കോളെജ് രംഗത്തിന്റെ പശ്ചാത്തലത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുന്ന സായി പല്ലവിയെയാണ് നമ്മള്‍ കാണുന്നത്. 

പ്രേമത്തിലൂടെ സിനിമയില്‍ ശ്രദ്ധേയയായ സായി പല്ലവി തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ്. ധനുഷിന്റെ മാരി 2 വിലെ റൗഡി ബേബി എന്ന ഗാനം സായിയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തിരുന്നു. സൂര്യ പ്രധാനവേഷത്തിലെത്തുന്ന എന്‍.ജി.കെയാണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. സെല്‍വരാഘന്‍ സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com