'ആ വാക്കു കേട്ടാല്‍ ഞാന്‍ മരവിച്ചുപോകും, ഉയരെ കാണാന്‍ പറ്റില്ല'; ആസിഡ് ആക്രമണത്തിന്റെ ഓര്‍മയില്‍ രംഗോലി 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമുകനാണ് രംഗോലിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്. തുടര്‍ന്ന് 57 ശസ്ത്രക്രിയകള്‍ക്കാണ് രംഗോലി വിധേയയായത്
'ആ വാക്കു കേട്ടാല്‍ ഞാന്‍ മരവിച്ചുപോകും, ഉയരെ കാണാന്‍ പറ്റില്ല'; ആസിഡ് ആക്രമണത്തിന്റെ ഓര്‍മയില്‍ രംഗോലി 

സിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രനായി പാര്‍വതി എത്തിയ  ഉയരെയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെലിബ്രിറ്റികള്‍ പോലും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ആസിഡ് ആക്രമണത്തെത്തുടര്‍ന്ന് താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ സഹോദരി രംഗോലി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമുകനാണ് രംഗോലിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്. തുടര്‍ന്ന് 57 ശസ്ത്രക്രിയകള്‍ക്കാണ് രംഗോലി വിധേയയായത്. 

ഇപ്പോഴും ആസിഡ് ആക്രമണത്തിന്റെ മുറിവുകള്‍ രംഗോലിയില്‍ അവശേഷിക്കുന്നുണ്ട്. അതിനാല്‍ ഉയരേ തനിക്ക് കണ്ടിരിക്കാനാവില്ലെന്നാണ് രംഗോലി പറയുന്നത്. ആസിഡ് ആക്രമണം എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ മരവിച്ചുപോകുന്ന തനിക്ക് സിനിമ കാണാനാകില്ല എന്നാണ് അവരുടെ വാക്കുകള്‍. 

'ഉയരെ എന്ന ചിത്രം ഏറ്റവും മികച്ച സിനിമയായി വിലയിരുത്തപ്പെട്ടിരിക്കുകയാണ്. ഈ ചിത്രം ആസിഡ് അതിക്രമത്തെ അതിജീവിച്ച ഒരാളുടെ കഥയാണ് പറയുന്നത്. ആസിഡ് ആക്രമണം എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ മരവിച്ചു പോകുന്ന എനിക്ക് ഈ സിനിമയിപ്പോള്‍ കാണാനാകില്ല. ഒരിക്കല്‍ ഞാന്‍ ഈ മാനസിക ആഘാതത്തെ അതിജീവിക്കുമെന്നും ചിത്രം കാണുമെന്നും പ്രത്യാശ പുലര്‍ത്തുന്നു. പക്ഷേ നിങ്ങള്‍ എല്ലാവരോടും ഞാന്‍ ഈ ചിത്രം കാണണമെന്ന് അപേക്ഷിക്കുന്നു' രംഗോലി ട്വീറ്റ് ചെയ്തു.

കങ്കണ ബോളിവുഡ് നടിയായി പേരെടുക്കുന്നതിന് മുന്‍പായിരുന്നു രംഗോലി ആക്രമിക്കപ്പെടുന്നത്. തുടര്‍ന്ന് കങ്കണ പ്രശസ്തയായതിന് ശേഷമാണ് രംഗോലി വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് താമസം മാറ്റുന്നത്. ആസിഡ് ആക്രമണത്തിന് ശേഷം 57 ശസ്ത്രക്രിയകള്‍ക്കാണ് രംഗോലി വിധേയയായത്. രംഗോലിയുടെ ഒരു ചെവിയുടെ കേള്‍വി പൂര്‍ണമായി ഇല്ലാതാകുകയും ഒരു കണ്ണിന്റെ കാഴ്ച ശക്തി 90 ശതമാനത്തോളം നശിക്കുകയും ചെയ്തു.

'ആസിഡ് ആക്രമണത്തിന് ശേഷം ഞാന്‍ മൂന്ന് മാസം താന്‍ കണ്ണാടി നോക്കിയിട്ടില്ല എന്നാണ് രംഗോലി പറയുന്നത്. ഭക്ഷണം കഴിക്കാനോ നന്നായി ശ്വസിക്കാനോ സാധിച്ചിരുന്നില്ല. ശരീരത്തേക്കാള്‍ മനസ്സാണ് നീറിയിരുന്നത്. അതെല്ലാം അതിജീവിച്ചാണ് ഞാന്‍ ഇപ്പോള്‍ പൊതു സമൂഹത്തോട് തുറന്ന് സംസാരിക്കുന്നതെന്നാണ് രംഗോലി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com