''ഒന്ന് കെട്ടണെങ്കി നൂറ് കാണണം. പട്ടണം ഞാന്‍ ചുറ്റണം'': വൈറലായി പുതിയ ചിത്രത്തിലെ ഗാനം

ചിലര്‍ക്കെങ്കിലും ഒരിക്കലും വിവാഹം ശരിയാകാതെ പെണ്‍കുട്ടികളുടെ വീടുകള്‍ തോറും കയറിയിറങ്ങി നടക്കേണ്ട അവസ്ഥ വരാറുണ്ട്.
''ഒന്ന് കെട്ടണെങ്കി നൂറ് കാണണം. പട്ടണം ഞാന്‍ ചുറ്റണം'': വൈറലായി പുതിയ ചിത്രത്തിലെ ഗാനം

വിവാഹം കഴിക്കുന്നതിന് മുന്‍പ് ആണുങ്ങള്‍ വധുവിനെ അന്വേഷിച്ച് നടക്കുന്നതും വീടുകളില്‍ പോയി പെണ്ണുകാണുന്നതുമെല്ലാം ഇന്നും നാട്ടുമ്പുറങ്ങളിലെ പതിവ് കാഴ്ചയാണ്. വിവാഹപ്രായക്കാരായ യുവാക്കള്‍ കുടുംബസമേതം പെണ്‍കുട്ടികളെ അവരുടെ വീട്ടില്‍ നേരിട്ട് ചെന്ന് കാണുന്ന ഈ ചടങ്ങിനു ശേഷമാണ് വിവാഹം നടക്കുമോ ഇല്ലയോ എന്ന തീരുമാനങ്ങളുണ്ടാകുന്നത്. 

പല കാരണങ്ങള്‍ കൊണ്ടും വിവാഹങ്ങള്‍ മുടങ്ങുന്നതും ഈ ചടങ്ങിനു ശേഷമാണ്. ഇതില്‍ ചിലര്‍ക്കെങ്കിലും ഒരിക്കലും വിവാഹം ശരിയാകാതെ പെണ്‍കുട്ടികളുടെ വീടുകള്‍ തോറും കയറിയിറങ്ങി നടക്കേണ്ട അവസ്ഥ വരാറുണ്ട്. വിവാഹസംബന്ധിയായ ഈ വിഷയങ്ങളെ കോര്‍ത്തിണക്കി പുറത്തിറങ്ങുന്ന പുതിയൊരു ചിത്രമാണ് പെണ്ണന്വേഷണം. 

ആദിന്‍ ഒല്ലൂര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ രസകരമായ ഗാനമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തിന്റെ പ്രൊമോ എന്ന നിലയില്‍ പുറത്തിറങ്ങിയ പണ്ണു കെട്ടണം കണ്ണു കെട്ടണം എന്നു തുടങ്ങുന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് അക്ഷയ് കോലൂര്‍. സംഗീതം എറിക് ജോണ്‍സണ്‍ നിര്‍വ്വഹിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com