കോളേജുകുമാരിയാവാം, 60 വയസ്സുകാരി ആയാലാണ് കുഴപ്പം; പ്രതികരിച്ച തപ്സി പന്നു 

60 വയസ്സുള്ളതാണ് കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്
കോളേജുകുമാരിയാവാം, 60 വയസ്സുകാരി ആയാലാണ് കുഴപ്പം; പ്രതികരിച്ച തപ്സി പന്നു 

ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ എന്ന കഥാപാത്രമായി തപ്സി പന്നു എത്തുന്ന സാൻഡ് കി ആങ്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വലിയ ചർച്ചയായിരുന്നു. 60 വയസ്സുള്ളതാണ് കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പോസ്റ്ററുകള്‍ക്ക് ലഭിച്ച സ്വീകാര്യതയിൽ സന്തോഷം പ്രകടിപ്പിച്ച താരം ഏറെ പ്രായക്കൂടുതലുള്ള കഥാപാത്രമായതിലെ കൗതുകവും തുറന്നുപറഞ്ഞു.

"ഞാൻ 30 വയസ്സുള്ള ഒരു കോളേജ് വിദ്യാര്‍ഥിനിയായി എത്തിയാല്‍ ആരും ഒന്നും ചോദിക്കില്ല. വലിയ താരങ്ങള്‍ പോലും കോളേജ് പ്രായത്തിലെ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അപ്പോഴൊന്നും ഒരു കുഴപ്പവുമില്ല. കരിയറിലെ വളരെ സുപ്രധാന ഘട്ടത്തിൽ ഇരട്ടിപ്രായമുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് അപരിചിതമായ കാര്യമാണ്. സാധാരണ എല്ലാ നടിമാരും പ്രായം കുറവുള്ള കഥാപാത്രമാണ് ചെയ്യാൻ ശ്രമിക്കാറുള്ളത്. ഞങ്ങള്‍ ഇരട്ടിപ്രായമുള്ള കഥാപാത്രത്തെയാണ് തെരഞ്ഞെടുത്തത്. അത് അഭിനന്ദിക്കുന്നതിനു പകരം ആള്‍ക്കാര്‍ അതിലെ പ്രശ്‍നങ്ങള്‍ കണ്ടെത്താൻ ശ്രമിക്കുകയാണ്", തപ്സി പറഞ്ഞു.

ഭൂമിയാണ് പ്രകാശി എന്ന മറ്റൊരു പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറായി എത്തുന്നത്. "ചിത്രത്തിന്റെ നിര്‍മ്മാതാവ് പല മുതിര്‍ന്ന താരങ്ങളെയും ഈ വേഷം ചെയ്യാന്‍ സമീപിച്ചെങ്കിലും അവരെല്ലാം വേണ്ടെന്നുവയ്ക്കുകയയിരുന്നു. ഒട്ടും മെയിന്‍സ്ട്രീം അല്ലാത്ത ചിത്രത്തിന്റെ ഭാഗമാകാനുള്ള താത്പര്യക്കുറവാണ് അവരെയെല്ലാം പിന്തിരിപ്പിച്ചത്. പക്ഷെ എന്നെ സംബന്ധിച്ച് ഇതൊരു ഗംഭീര ചിത്രമാണ്" , തപ്സി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com