'എനിക്കവരെ കാണേണ്ട, അവര്‍ ആരാണെന്ന് അറിയുകയും വേണ്ട'; സുസ്മിതയോട് വളർത്തുമകൾ പറഞ്ഞു 

'സ്വന്തം രക്തത്തില്‍ കുഞ്ഞുണ്ടാകുന്നതില്‍ എന്താണ് കൗതുകം. നീ എന്റെ ഹൃദയത്തില്‍ ജനിച്ച കുട്ടിയാണ്'
'എനിക്കവരെ കാണേണ്ട, അവര്‍ ആരാണെന്ന് അറിയുകയും വേണ്ട'; സുസ്മിതയോട് വളർത്തുമകൾ പറഞ്ഞു 

18-ാം വയസ്സില്‍ വിശ്വസുന്ദരി പട്ടം നേടിയപ്പോൾ സുസ്മിത സെന്‍ നടത്തിയ പ്രഖ്യാപനമാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ അമ്മയായി തീരുമെന്ന്. 2001ൽ ആവർ ആ വാക്ക് പാലിച്ചു. മൂത്തമകള്‍ റിനിയെ സുസ്മിത ദത്തെടുക്കുന്നത് അന്നാണ്. പിന്നീട് 2010ൽ രണ്ടാമത്തെ മകള്‍ അലിഷയെയും. 

ദത്തെടുക്കുന്ന കുഞ്ഞുങ്ങൾ സത്യം അറിയുമ്പോൾ സ്വന്തം മാതാപിതാക്കളെ തേടിപ്പോകുമോ? എങ്ങനെ അവരോട് സത്യം തുറന്നുപറയും തുടങ്ങിയ ആശങ്കകളൊന്നും തനിക്ക് ഇല്ലായിരുന്നെന്ന് സുസ്മിത പറയുന്നു. റിനിയോട് സത്യം തുറന്ന് പറഞ്ഞപ്പോള്‍ ''സത്യമായിട്ടും എന്നെ ദത്തെടുത്തതാണോ?'' എന്നാണ് ചോദിച്ചതെന്നും സുസ്മിത പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ''അതെ സ്വന്തം രക്തത്തില്‍ കുഞ്ഞുണ്ടാകുന്നതില്‍ എന്താണ് കൗതുകം. നീ എന്റെ ഹൃദയത്തില്‍ ജനിച്ച കുട്ടിയാണ്.'' അത് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി.

പ്രായപൂര്‍ത്തിയായാല്‍ മാതാപിതാക്കളെ അന്വേഷിച്ചു കണ്ടുപിടിക്കാമെന്ന് മകളോട് താൻ പറഞ്ഞിരുന്നെന്നും സുസ്മിത പറയുന്നു. റിനിക്ക് 16 വയസ്സായപ്പോളാണ് ഇത് പറഞ്ഞത്. '' അപ്പോള്‍ അവള്‍ ചോദിച്ചു. എന്തിനാണ് ഞാന്‍ അവരെ തിരഞ്ഞു പോകണമെന്ന് അമ്മ പറയുന്നത്''. ഞാന്‍ പറഞ്ഞു, ''നിന്നെ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല, നിനക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്.'' അവള്‍ പറഞ്ഞു, ''വേണ്ട, എനിക്കവരെ കാണേണ്ട, അവര്‍ ആരാണെന്ന് അറിയുകയും വേണ്ട''.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com