നിന്റെ തന്തയല്ല എന്റെ തന്ത,ആ മനക്കട്ടിക്ക് മുന്നില്‍ നല്ല നമസ്‌കാരംമുരളീ ഗോപിക്കെതിരെ ഹരീഷ് പേരടി

സിനിമ മുന്നോട്ടുവച്ച രാഷ്ട്രീയത്തോടുള്ള എതിർപ്പ് തുറന്നുപറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി
നിന്റെ തന്തയല്ല എന്റെ തന്ത,ആ മനക്കട്ടിക്ക് മുന്നില്‍ നല്ല നമസ്‌കാരംമുരളീ ഗോപിക്കെതിരെ ഹരീഷ് പേരടി

മുരളി ഗോപി തിരക്കഥയെഴുതി ഹരീഷ് പേരടിയും മുരളിഗോപിയും അഭിനയിച്ച രാഷ്ട്രീയ സിനിമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. 2013ൽ പുറത്തിറങ്ങിയ ചിത്രം ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ സിനിമ മുന്നോട്ടുവച്ച രാഷ്ട്രീയത്തോടുള്ള എതിർപ്പ് തുറന്നുപറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം മുരളി ഗോപി സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു പോസ്റ്റിന് മറുപടിയായാണ് ഹരീഷിന്റെ കുറിപ്പ്. 

അന്നും ഇന്നും സിനിമയുടെ രാഷ്ടിയത്തോട് തനിക്ക് ഒരു യോജിപ്പുമില്ലെന്നും തിരഞ്ഞെടുപ്പിൽ ഇടുത്പക്ഷം പരാജയപ്പെട്ട നിൽക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി സിനിമയുടെ തിരകഥാകൃത്ത് ബുദ്ധിപരമായ വ്യായാമത്തെ എതിർക്കുക എന്നുള്ളത് തന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്നും ഹരീഷ് കുറിച്ചു. 

ഹരീഷ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണ്ണരൂപം

നല്ല തിരക്കഥകളിൽ ഒന്ന് തന്നെയാണ് LRL അതിൽ ഒരു അഭിപ്രായ വിത്യാസവുമില്ലാ... അതു കൊണ്ടു തന്നെയാണ് മുൻകൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വർക്കുകൾ ചെയത് അത് അവതരിപ്പിച്ചത്.. വ്യക്തി
പരമായി ഈ സിനിമ എനിക്ക് ഒരു പാട് സൗഭാഗ്യങ്ങൾ തന്നിട്ടുണ്ടെങ്കിലും. പക്ഷെ ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടിയത്തോട് എനിക്ക് ഒരു യോജിപ്പുമില്ലാ... പ്രത്യേകിച്ചും തിരഞ്ഞെടുപ്പിൽ ഇടുത്പക്ഷം പരാജയപ്പെട്ട നിൽക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കുക എന്നുള്ളത് എന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് കുടി ഞാൻ വിശ്വസിക്കുന്നു... ഒരു മഹാപ്രളയത്തിൽ ഏതെക്കയോ തന്തമാർ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും " നിന്റെ തന്തയല്ലാ എന്റെ തന്താ ".... എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നിൽ നല്ല നമസ്കാരം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com