ബ്രാഹ്മണ സമൂഹത്തെ മനപ്പൂര്‍വ്വം അപമാനിക്കുന്നു: ആര്‍ട്ടിക്കിള്‍ 15നെതിരെ ബ്രാഹ്മണ സംഘടന, റിലീസ് തടയുമെന്നും ഭീഷണി

സിനിമക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തുമെന്നും ഇവര്‍ പറയുന്നു.
ബ്രാഹ്മണ സമൂഹത്തെ മനപ്പൂര്‍വ്വം അപമാനിക്കുന്നു: ആര്‍ട്ടിക്കിള്‍ 15നെതിരെ ബ്രാഹ്മണ സംഘടന, റിലീസ് തടയുമെന്നും ഭീഷണി

നുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന 'ആര്‍ട്ടിക്ക്ള്‍ 15' എന്ന ഹിന്ദി ചിത്രത്തിനെതിരെ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സംഘടനകള്‍ രംഗത്ത്. ചിത്രം ബ്രാഹ്മണ സമൂഹത്തെ മനപൂര്‍വം അപമാനിക്കുന്നതാണെന്നും റിലീസ് തടയുമെന്നും ബ്രാഹ്മണ സംഘടനയായ പരശുറാം സേനയുടെ വിദ്യാര്‍ത്ഥി നേതാവ് കുശാല്‍ തിവാരി പറഞ്ഞു. 

സിനിമക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തുമെന്നും ഇവര്‍ പറയുന്നു. ഇതിനിടെ സംവിധായകന്‍ അനുഭവ് സിന്‍ഹ ഫോണ്‍ കാള്‍ എടുത്തില്ലെന്നും കുശാല്‍ തിവാരി ആരോപിച്ചു. സംഭവവുമായി ബന്ധമില്ലാത്ത ബ്രാഹ്മണരെയാണ് സിനിമയില്‍ പ്രതികളായി കാണിക്കുന്നതെന്നും ഇത് ബ്രാഹ്മണ സമൂഹത്തെ അപകീര്‍ത്താനാണെന്നുമാണ് സംഘടനകളുടെ ആരോപണം. 

എല്ലാവര്‍ക്കും തുല്യത നല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 15നെക്കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. വിവാദമായ ബദ്വാന്‍ ബലാത്സംഗ, കൊലപാതകക്കേസിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമയുടെ ഇതിവൃത്തം. ജൂണ്‍ 28നാണ് സിനിമ റിലീസ് ചെയ്യുന്നത്. ട്രെയിലറില്‍ കുറ്റവാളികളെക്കുറിച്ച് 'മഹന്ത്ജി കെ ലഡ്‌കെ' എന്നു പറയുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ മഹന്ത്ജി എന്ന് ബ്രാഹ്മണരെയാണ് അഭിസംബോധന ചെയ്യുന്നത്.  

മൂന്ന് രൂപ കൂലി കൂട്ടിച്ചോദിച്ചതിന് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുന്നതാണ് ചിത്രത്തിന്റെ കഥയെന്ന് ട്രെയിലറില്‍ വ്യക്തമാണ്. ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നത് നടന്‍ ആയുഷ്മാന്‍ ഖുരാന ആണ്. 2014ല്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ ഭരിക്കുന്ന സമയത്താണ് വിവാദമായ ബദ്വ സംഭവം നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com