ഗെയിം ഓഫ് ത്രോണ്‍സിനെയും മറികടന്ന് 'ചെര്‍ണോബില്‍'; ഐഎംഡിബി റേറ്റിങില്‍ ഒന്നാമത് (വിഡിയോ)

ജൂണ്‍ ആറ് വരെയുള്ള കണക്ക്  അനുസരിച്ച്  ഒന്നര ലക്ഷത്തിലേറെ യൂസര്‍മാര്‍ സീരീസിന് പത്തില്‍ 9.6 റേറ്റിങ് നല്‍കിയിട്ടുണ്ട്.
ഗെയിം ഓഫ് ത്രോണ്‍സിനെയും മറികടന്ന് 'ചെര്‍ണോബില്‍'; ഐഎംഡിബി റേറ്റിങില്‍ ഒന്നാമത് (വിഡിയോ)

സംപ്രേഷണം ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 'ചെര്‍ണോബില്‍' ഐഎംഡിബി റേറ്റിങില്‍ ഒന്നാമത്. മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങളില്‍ പ്രധാനമായ ചെര്‍ണോബില്‍ ആണവദുരന്തമാണ് അഞ്ച് എപ്പിസോഡ് നീളുന്ന സീരീസ് കൈകാര്യം ചെയ്തത്. 

ക്രെയ്ഗ് മസിന്‍ എഴുതി ജോണ്‍ റെന്‍കാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്‌. ജൂണ്‍ ആറ് വരെയുള്ള കണക്ക്  അനുസരിച്ച്  ഒന്നര ലക്ഷത്തിലേറെ യൂസര്‍മാര്‍ സീരീസിന് പത്തില്‍ 9.6 റേറ്റിങ് നല്‍കിയിട്ടുണ്ട്. ഇതോടെ  'ബ്രേക്കിങ് ബാഡി'(9.5)നേയും 'ഗെയിം ഓഫ് ത്രോണ്‍സി'നെയും  മറികടന്ന് ഷോ ഒന്നാം സ്ഥാനത്ത് എത്തി. 'പ്ലാനറ്റ് എര്‍ത്ത് ii' (9.5), 'ബാന്‍ഡ് ഓഫ് ബ്രദേഴ്‌സ്'(9.5), 'പ്ലാനറ്റ് എര്‍ത്ത്' (9.4), 'ദി വയര്‍' എന്നിവയാണ് റേറ്റിങില്‍ ആദ്യസ്ഥാനങ്ങളില്‍ തുടരുന്ന മറ്റ് സീരീസുകള്‍.

1986 ഏപ്രില്‍ 26 നാണ് ലോകത്തെ നടുക്കിയ ആണവ ദുരന്തം ഉണ്ടായത്. ഈ സംഭവങ്ങളെ പുനഃരാവിഷ്‌കരിക്കുകയാണ് സീരീസില്‍ ചെയ്യുന്നത്. ആണവ റിയാക്ടര്‍ പൊട്ടിത്തെറിച്ച സമയത്ത് ബെലാറസ്, റഷ്യ, ഉക്രൈന്‍, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങള്‍ വരെ റേഡിയോ ആക്ടീവ് കണങ്ങള്‍ എത്തിയിരുന്നു. വിഷയം കൈകാര്യം ചെയ്ത രീതിക്ക് വലിയ നിരൂപക പ്രശംസയാണ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ നേടുന്നത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com