നടി സൗന്ദര്യയുടെ മുറിയില്‍ അതിക്രമിച്ചു കയറി, ബ്രേക്ക്ഫാസ്റ്റും കഴിച്ച് വാനരന്റെ സുഖശയനം ; വീഡിയോ വൈറല്‍

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലായി
നടി സൗന്ദര്യയുടെ മുറിയില്‍ അതിക്രമിച്ചു കയറി, ബ്രേക്ക്ഫാസ്റ്റും കഴിച്ച് വാനരന്റെ സുഖശയനം ; വീഡിയോ വൈറല്‍

മുറിയില്‍ അതിക്രമിച്ചു കയറിയ വാനരന്റെ വിക്രിയകള്‍ പകര്‍ത്തി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി സൗന്ദര്യ ശര്‍മ്മ. സമൂഹമാധ്യമങ്ങളിലൂടെയാണ് നടി വീഡിയോ ഷെയര്‍ ചെയ്തത്. മുറിയില്‍ കയറിയ കുരങ്ങന്‍ മുറിയിലെ ഭക്ഷണസാധനങ്ങളെല്ലാം എടുത്തുകഴിക്കുന്നു. തുടര്‍ന്ന് ബാഗിലെ സാധനങ്ങളെല്ലാം പുറത്തിട്ട് തിരയുന്നു.

തുടര്‍ന്ന് മേശപ്പുറത്തെ പഴങ്ങളും എടുത്ത് കഴിക്കുന്നു. എന്നാല്‍ ബ്രേക്ക് ഫാസ്റ്റിന് ശേഷവും കുരങ്ങന്‍ മുറി വിട്ട് പുറത്തുപോകാന്‍ കൂട്ടാക്കിയില്ല. ബെഡ്ഡില്‍ കയറി നല്ല  ഉറക്കവും പാസ്സാക്കിയശേഷമാണ് 'കക്ഷി' മുറി വിട്ടുപോയത്. 


ഈ സമയത്തെല്ലാം താന്‍ ഭയന്ന് അലറി വിളിച്ചെങ്കിലും 'കക്ഷി' അതൊന്നും മൈന്‍ഡ് ചെയ്തില്ല. പിന്നെ ധൈര്യം സംഭരിച്ച് കുരങ്ങന്റെ പ്രവൃത്തികള്‍ താന്‍ റെക്കോഡ് ചെയ്യുകയായിരുന്നുവെന്നും നടി സൗന്ദര്യ പറഞ്ഞു. 

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലായി. ട്വിറ്ററില്‍ 64,000 പേരാണ് വിഡിയോ കണ്ടത്. ഇന്‍സ്റ്റഗ്രാമിലെ വീഡിയോ ഒരു ലക്ഷത്തിലേറെ പേരും കണ്ടു. അനുപം ഖേര്‍, ഹിമാന്‍ഷ് കോഹ്ലി, ജിമ്മി ഷെര്‍ഗില്‍ എന്നിവര്‍ക്കൊപ്പം റാഞ്ചി ഡയറീസ് എന്ന ചിത്രത്തിലാണ് നടി ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com