'റിമ, നീയാണെനിക്ക് കരുത്ത് പകര്‍ന്നത്, നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വൈറസ് റിലീസിന് ആശംസകളുമായി പാര്‍വതി 

'റിമ കല്ലിങ്കല്‍ പ്രസന്റ്‌സ്' എന്ന എഴുത്തില്‍ തുടങ്ങുന്ന ഒരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്നും പാര്‍വതി
'റിമ, നീയാണെനിക്ക് കരുത്ത് പകര്‍ന്നത്, നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വൈറസ് റിലീസിന് ആശംസകളുമായി പാര്‍വതി 

ടി റിമ കല്ലിങ്കലിന്റെ കന്നി നിര്‍മ്മാണ ചിത്രമായ വൈറസിന് ആശംസകള്‍ നേര്‍ന്ന് പാര്‍വതി. റിമയെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനമാണെന്ന് കുറിച്ചുകൊണ്ടാണ് പാര്‍വതിയുടെ പോസ്റ്റ്. 

'എങ്ങനെ നല്ലൊരു ഗെയിം ചെയിഞ്ചറാവാമെന്ന് എന്നെ പഠിപ്പിച്ചത് നിങ്ങളാണ്, എങ്ങനെ സത്യസന്ധയാവാമെന്നും നിലപാടുകളില്‍ സന്ധി ചെയ്യാതിരിക്കാമെന്നും എനിക്ക് മാതൃകയായ കലാകാരിയാണ്', പാര്‍വതി കുറിച്ചു. 

റിമയോടൊപ്പമുള്ള സൗഹൃദത്തില്‍ നിന്നാണ് മറ്റുള്ളവരോടുള്ള സത്യസന്ധതയുടെയും അതിലുപരി അവനവനോട് തന്നെയുള്ള സത്യസന്ധതയുടെയും മൂല്യം പഠിച്ചതെന്നും പാര്‍വതി കുറിച്ചു. താന്‍ കഠിനമായ സമയത്തിലൂടെ കടന്നുപോയപ്പോള്‍ റിമ ഒപ്പമുണ്ടായിരുന്നെന്നും പാര്‍വതി ഓര്‍മ്മിച്ചു. 

വൈറസിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു പാര്‍വതിയുടെ കുറിപ്പ്. വൈറസിലെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് റിമ സഹായിച്ചതിനെക്കുറിച്ചും പാര്‍വതി പോസ്റ്റില്‍ ഓര്‍ത്തെടുക്കുന്നു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് പാര്‍വതിയുടെ പോസ്റ്റ്. 

'റിമ കല്ലിങ്കല്‍ പ്രസന്റ്‌സ്' എന്ന എഴുത്തില്‍ തുടങ്ങുന്ന ഒരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്നും പാര്‍വതി കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com