“ആരോട് പറയാൻ ആര് കേൾക്കാൻ”...!!; വിമർശനവുമായി അരുൺ ​ഗോപി 

രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകൂ എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്‌ 
“ആരോട് പറയാൻ ആര് കേൾക്കാൻ”...!!; വിമർശനവുമായി അരുൺ ​ഗോപി 

പാലാരിവട്ടം മേൽപാലം നിർമാണത്തിലെ ക്രമക്കേടിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ അരുൺ ​ഗോപി. ജനങ്ങളുടെ ജീവിതത്തിനും സമയത്തിനും പുല്ലുവില കല്പിക്കുന്നവർക്കു അർഹിക്കുന്ന ശിക്ഷ തന്നെ നൽകണമെന്ന് അരുൺ ​ഗോപി പറയുന്നു. അധികാരികൾ ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിച്ചില്ലെങ്കിൽ ജനങ്ങൾ ഇനിയുമൊരു സ്വാതത്ര്യ സമരം നടത്തേണ്ടി വരുമെന്നും തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ അ​ദ്ദേഹം കുറിച്ചു. 

രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകൂ എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. കൊടിയുടെ നിറം നോക്കാതെ മനുഷ്യരായി ഇതിനെതിരെ നിലകൊള്ളണമെന്നും അരുൺ ​ഗോപി അഭിപ്രായപ്പെട്ടു. 

അരുൺ ​ഗോപി‌യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...

ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്പിക്കുന്നവർക്കു അർഹിക്കുന്ന ശിക്ഷ തന്നെ നൽകണം..!! പാലാരിവട്ടം മേൽപ്പാലം കാരണം ഉണ്ടാകുന്ന ബ്ലോക്കിൽ മണിക്കൂറുകളാണ് മനുഷ്യർ ജീവിതം ഇഴച്ചു നീക്കുന്നത്, കടുത്ത ബ്ലോക്ക് കാരണം..!! ഈ ഒരൊറ്റ കാരണത്താൽ പൊലിഞ്ഞു പോകുന്ന ജീവിതങ്ങൾ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങൾക്കു ഇത്തരം ബ്ലോക്കുകൾ മൂകസാക്ഷികൾ ആയിട്ടുണ്ടാവും..!! “ആരോട് പറയാൻ ആര് കേൾക്കാൻ”...!! ഇനിയും ഇങ്ങനെ പറഞ്ഞു ഇരിക്കാൻ കഴിയുന്നില്ല, അധികാരികൾ നിങ്ങൾ കേൾക്കണം ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം!! അല്ലെങ്കിൽ ജനങ്ങൾ ഇനിയുമൊരു സ്വാതത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ള നാണയങ്ങളിൽ നിന്ന് അധികാരം തിരിച്ചു പിടിക്കാൻ! രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകു..!! കൊടിയുടെ നിറം നോക്കാതെ മനുഷ്യരായി ഇതിനെതിരെ നിലകൊള്ളുകതന്നെ വേണം ഓരോരുത്തരും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com