ഞങ്ങളെ തിയേറ്ററില്‍ കാണാന്‍ അഞ്ഞൂറ് രൂപ വരെ മുടക്കും, പക്ഷെ താമസിക്കാന്‍ വീട് തരില്ല: തുറന്നുപറഞ്ഞ് തപ്‌സി പന്നു 

ഹൈദ്രാബാദില്‍ സഹോദരിക്കൊപ്പമാണ് തപ്‌സി താമസിക്കുന്നത്
ഞങ്ങളെ തിയേറ്ററില്‍ കാണാന്‍ അഞ്ഞൂറ് രൂപ വരെ മുടക്കും, പക്ഷെ താമസിക്കാന്‍ വീട് തരില്ല: തുറന്നുപറഞ്ഞ് തപ്‌സി പന്നു 

പിങ്ക്, ബേബി, നാം ഷബാന, ബാദ്‌ല തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനങ്ങളിലൂടെ ബോളിവുഡിലെ ശക്തരായ നായികമാരുടെ നിരയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് നടി തപ്‌സി പന്നു. ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് അഭിനയസാധ്യതയുള്ള മികച്ച വേഷങ്ങള്‍ തപ്‌സിയെ തേടിയെത്തിയത്. ഇപ്പോഴിതാ സിനിമയിലെ തുടക്കകാലത്ത് താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. 

ഒരു നടിയാണെന്നതുകൊണ്ടുമാത്രം വാടകയ്ക്ക് ഒരു വീട് കിട്ടാന്‍ പോലും പ്രയാസമായിരുന്നെന്നാണ് തപ്‌സിയുടെ വാക്കുകള്‍. ' ഏറ്റവും പ്രശ്‌നം ഒരു വീട് കിട്ടാനായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന നടിമാര്‍ക്ക് വീട് തരാന്‍ ആരും തയ്യാറല്ല. ഞങ്ങള്‍ ചെയ്യുന്ന ജോലിയില്‍ അവര്‍ക്ക് വിശ്വാസമില്ലാത്തതാണ് കാരണം', തപ്‌സി പറഞ്ഞു.  

'അഞ്ഞൂറ് രൂപ വരെ മുടക്കി അവര്‍ ഞങ്ങളെ തിയേറ്ററില്‍ കാണും, ഞങ്ങളുടെ ലൈവ് ഷോകള്‍ കാണാനും വരും. പക്ഷെ അതേ സ്ഥലത്ത് ഞങ്ങളെ താമസിപ്പിക്കാന്‍ അവര്‍ക്ക് സമ്മതമല്ല' തുടക്കത്തില്‍ ഇത് തനിക്ക് വളരെ അരോചകമായി തോന്നുമായിരുന്നെന്നും താരം പറഞ്ഞു. ഇപ്പോള്‍ ഹൈദ്രാബാദില്‍ സഹോദരിക്കൊപ്പമാണ് തപ്‌സി താമസിക്കുന്നത്. മാതാപിതാക്കള്‍ ഡല്‍ഹിയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com