ശരീരത്തില്‍ മുറിവേറ്റ പാട്, കൈയില്‍ വാളും പരിചയും; ധീര യോദ്ധാവായി മമ്മൂട്ടി; മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ദേശത്തിനായി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് മാമാങ്കം പറയുന്നത്
ശരീരത്തില്‍ മുറിവേറ്റ പാട്, കൈയില്‍ വാളും പരിചയും; ധീര യോദ്ധാവായി മമ്മൂട്ടി; മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

രാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. യുദ്ധചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തുവിട്ടിരിക്കുന്നത്. വാളും പരിചയും ഏന്തി യുദ്ധത്തിനൊരുങ്ങുന്ന ധീര യോദ്ധാവായാണ് മമ്മൂട്ടിയെ പോസ്റ്ററില്‍ കാണുന്നത്. കൂടെ ഉണ്ണി മുകുന്ദനെയുംകാണാം. 

ദേശത്തിനായി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് മാമാങ്കം പറയുന്നത്. പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചരിത്ര സിനിമകള്‍ എന്നും മമ്മൂട്ടിയുടെ കയ്യില്‍ ഭദ്രമായിരിക്കുമെന്നും സിനിമ പുറത്തു വരാനായി കാത്തിരിക്കുകയാണെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ കേരളവര്‍മ്മ പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന മറ്റൊരു ചരിത്ര സിനിമ എന്ന പ്രത്യേകത മാമാങ്കത്തിനുണ്ട്. മലയാളത്തില്‍ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. 

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തില്‍ കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തീയെറ്ററില്‍ എത്തും. സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ,  മാസ്റ്റര്‍ അച്ചുതന്‍ തുടങ്ങി. വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. പ്രാചി തെഹ്ലാന്‍, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് നായികമാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com