'അയ്യോ എന്നാല്‍ വേഗം പോയി പല്ലുതേച്ചിട്ട് വാ, അല്ലെങ്കില്‍ ഇന്ത്യ ഭരിക്കാന്‍ പറ്റില്ല'; ദിലീപ് ചിത്രത്തിന്റെ ടീസര്‍ പുറത്ത്

കുടുംബ ചിത്രമായിരിക്കും എന്ന് സൂചന നല്‍കുന്നതാണ് ടീസര്‍
'അയ്യോ എന്നാല്‍ വേഗം പോയി പല്ലുതേച്ചിട്ട് വാ, അല്ലെങ്കില്‍ ഇന്ത്യ ഭരിക്കാന്‍ പറ്റില്ല'; ദിലീപ് ചിത്രത്തിന്റെ ടീസര്‍ പുറത്ത്

ദിലീപ് നായകനായി എത്തുന്ന ശുഭരാത്രിയുടെ ടീസര്‍ പുറത്ത്. വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് ദിലീപിന്റെ നായികയായി എത്തുന്നത്. കുടുംബ ചിത്രമായിരിക്കും എന്ന് സൂചന നല്‍കുന്നതാണ് ടീസര്‍. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി എത്തുന്ന ദിലീപിനേയും അനു സിത്താരയേയുമാണ് കാണുന്നത്. 

കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സിദ്ധിഖും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വ്യാസന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ശുഭരാത്രി. 

ആശ ശരത്ത്, ശാന്തി കൃഷ്ണ, കെപിഎസ് സി ലളിത, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, വിജയ് ബാബു, മണികണ്ഠന്‍, നാദിര്‍ഷ തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. അരോമ മോഹന്‍, എബ്രാഹം മാത്യു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com