ജയറാമും വിജയ് സേതുപതിയും, ഒപ്പം ആത്മീയയും; മാര്‍ക്കോണി മത്തായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം 

വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമാണ് മാർക്കോണി മത്തായി
ജയറാമും വിജയ് സേതുപതിയും, ഒപ്പം ആത്മീയയും; മാര്‍ക്കോണി മത്തായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം 

യറാമും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മാര്‍ക്കോണി മത്തായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കേരളത്തിൽ ഏറെ ആരാധകരുള്ള വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമാണ് മാർക്കോണി മത്തായി. ആത്മീയയാണ് ചിത്രത്തിലെ നായിക. മൂവരും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുള്ളത്. 

സനില്‍ കളത്തിലാണ് ചിത്രത്തിന്റെ സംവിധായകൻ. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എം.ജി ആണ് നിർമാണം. സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് മാര്‍ക്കോണി മത്തായി. 

അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, ജോയി മാത്യു, റീന ബഷീര്‍, മല്ലിക സുകുമാരന്‍, അനാര്‍ക്കലി, കലാഭവന്‍ പ്രജോദ്,  ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സനില്‍ കളത്തിലും റെജീഷ് മിഥിലയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com