'സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ചു'; കല്യാണം കഴിഞ്ഞതും ഗ്യാപ്പിന് കാരണമായെന്ന് റിമ കല്ലിങ്കല്‍

കല്യാണം കഴിഞ്ഞ നായികമാര്‍ക്ക് സിനിമാലോകത്ത് സംഭവിക്കുന്ന ചില പ്രതിസന്ധികളിലൊന്നാണത്
'സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ചു'; കല്യാണം കഴിഞ്ഞതും ഗ്യാപ്പിന് കാരണമായെന്ന് റിമ കല്ലിങ്കല്‍

കൊച്ചി: സിനിമയില്‍ എനിക്കുണ്ടായ ഗ്യാപ്പ് ഞാനായി വരുത്തിയതല്ലെന്ന് നടി റിമ കല്ലിങ്കല്‍. കല്യാണം കഴിഞ്ഞ നായികമാര്‍ക്ക് സിനിമാലോകത്ത് സംഭവിക്കുന്ന ചില പ്രതിസന്ധികളിലൊന്നാണത്. പിന്നെ സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ചതിന്റെ സൈഡ് ഇഫക്ടും കാരണമായെന്ന് നടി പറഞ്ഞു.

നിപ വൈറസിനെ ആത്മബലം കൊണ്ട് പരാജയപ്പെടുത്തിയ സമൂഹത്തിന്റെ കഥപറയുന്ന വൈറസ് എന്ന ചിത്രത്തിന്റെ തലേന്നാള്‍ ഒരു വില്ലനെ പോലെ വീണ്ടും നിപ കടന്നുവന്നപ്പോള്‍ അത് സിനിമയുടെ പ്രൊമോഷന് വേണ്ടി തയ്യാറാക്കിയ കഥകളാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. വൈറസ് ഞങ്ങളുടെ മാത്രം സിനിമയല്ല. ആ രോഗം കടന്നുവന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും അവരുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും സിനിമായാണെന്നും റിമ പറയുന്നു. 

ചിത്രത്തിന്റെ സംവിധായകന്‍ ആഷിഖും തിരക്കഥയെഴുതിയവരും പത്തുമാസത്തോളമായി നടത്തിയ കഠിനാദ്ധ്വാനത്തിനൊടുവിലാണ് ചിത്രം പുറത്തിറങ്ങിയത്. രോഗം റിപ്പോര്‍ട്ട് ചെയ്ത നാട്ടിലെ സാധാരണക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍  അങ്ങനെ ജീവിതത്തിന്റെ എല്ലാതുറകളിലുമുള്ളവരുമായി സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ച് സംഭവം അതുപോലെ അവതരിപ്പുക്കുന്നതിന് പകരം സിനിമാറ്റിക്കായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്നും റിമ പറഞ്ഞു. 

എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരു വിപത്തിനെ അതിജീവിച്ച  സന്തേഷം വിളിച്ചുപറയാനും ആഘോഷിക്കാനും ഒരുക്കിയ ചിത്രമാണിത്. അപ്പോഴും ആ രോഗം കീഴടക്കിയ കുറെ കുടുംബങ്ങള്‍ നിറമിഴിയുമായി നമ്മുടെ മുന്നിലുണ്ട്. അവര്‍ക്ക് ഈ സിനിമ കൊണ്ട് മറ്റൊരു സങ്കടം ഉണ്ടാവാതിരിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നും റിമ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com