'ദാ ഇപ്പോഴാണ് മിസിസ് രണ്‍വീര്‍ ആയത്' ; നിയോണ്‍ ഗ്രീന്‍ വസ്ത്രത്തില്‍ ദീപിക, വൈറലായ് ചിത്രങ്ങള്‍

രണ്‍വീറാണ് ഇപ്പോള്‍ ദീപികയുടെ ഫാഷന്‍ ഡിസൈനര്‍ എന്നുമാണ് ആരാധകരുടെ കമന്റ്
'ദാ ഇപ്പോഴാണ് മിസിസ് രണ്‍വീര്‍ ആയത്' ; നിയോണ്‍ ഗ്രീന്‍ വസ്ത്രത്തില്‍ ദീപിക, വൈറലായ് ചിത്രങ്ങള്‍

വിവാഹശേഷം ദീപികയുടെ ഫാഷന്‍ സെന്‍സില്‍ വന്ന മാറ്റം ആരാധകരെ ഞെട്ടിപ്പിക്കുന്നതാണ്. വിമാനത്താവളത്തിലേക്ക് പോകുന്നതിനായി താരം എത്തിയത് കണ്ണടിച്ചു പോകുന്ന നിയോണ്‍ പച്ച പാന്റും കോട്ടും അണിഞ്ഞാണ്.
വേഷം കണ്ടവരെല്ലാം തലയ്ക്ക് കൈ വച്ചു. രണ്‍വീറിനെ കണ്ട് പഠിക്കുകയാണ് താരമെന്നും, അല്ല രണ്‍വീറാണ് ഇപ്പോള്‍ ദീപികയുടെ ഫാഷന്‍ ഡിസൈനര്‍ എന്നുമാണ് ആരാധകരുടെ കമന്റ്. 

ഹാവൂ ദാ ഇപ്പോഴാണ് ശരിക്കും മിസിസ് രണ്‍വീറായത് എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരാളുടെ കമന്റ്. കാനിലും മെറ്റ്ഗാലയിലും ആരാധകരെ ഞെട്ടിച്ചുള്ള പരീക്ഷണങ്ങളാണ് താരം നടത്തിയത്.

ചാപകിലെ താരത്തിന്റെ ഗെറ്റപ്പും വൈറലായിരുന്നു. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത ജനുവരിയിലാകും തിയേറ്ററുകളില്‍ എത്തുക. ചിത്രീകരണം പുരോഗമിക്കുന്ന '83' യില്‍ രണ്‍വീറിന്റെ ജോഡിയായും ദീപിക അഭിനയിക്കുന്നുണ്ട്. 1983 ല്‍ ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് എത്തിച്ച കപിലിന്റെയും ടീമിന്റെയും കഥയാണ് ചിത്രം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com