നിറവയറുമായി ബിക്കിനി വേഷത്തില്‍ ബോളിവുഡ് താരം; സദാചാരക്കാര്‍ക്ക് ചുട്ടമറുപടിയുമായി സമീറ 

ഗര്‍ഭിണിയായതിന് ശേഷം ഭാരം കൂടിയ സമീറയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് ചിലര്‍ രംഗത്ത് വന്നിരുന്നു
നിറവയറുമായി ബിക്കിനി വേഷത്തില്‍ ബോളിവുഡ് താരം; സദാചാരക്കാര്‍ക്ക് ചുട്ടമറുപടിയുമായി സമീറ 

ര്‍ഭകാലം ആസ്വദിക്കുകയാണ് നടി സമീറ റെഡ്ഡി. തന്റെ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പതിവായി പങ്കുവയ്ക്കാറുമുണ്ട് താരം. ഗര്‍ഭിണിയായതിന് ശേഷം ഭാരം കൂടിയ സമീറയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് ചിലര്‍ രംഗത്ത് വന്നിരുന്നു. ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് താരം. നിറവയറുമായി ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് സമീറ മറുപടി നല്‍കിയത്.

'ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ അസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്' സമീറ കുറിച്ചു.

വ്യവസായിയായ ആകാഷ് വര്‍ധെയാണ് സമീറയുടെ ഭര്‍ത്താവ്. 2014 ലായിരുന്നു അവരുടെ വിവാഹം. 2015 ല്‍ ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു. മൂന്ന് വയസ്സുള്ള മകനൊപ്പമാണ് സമീറ ഗര്‍ഭകാലം ആസ്വദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com