'രാഹുല്‍ ജി കേരള മുഖ്യമന്ത്രി ആവണം'; പ്രധാനമന്ത്രിയാകാനുള്ള ഐഡിയ പറഞ്ഞുകൊടുത്ത് സന്തോഷ് പണ്ഡിറ്റ്

'രാഹുല്‍ ജി കേരള മുഖ്യമന്ത്രി ആവണം'; പ്രധാനമന്ത്രിയാകാനുള്ള ഐഡിയ പറഞ്ഞുകൊടുത്ത് സന്തോഷ് പണ്ഡിറ്റ്

ഇനി വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി മുന്നിനിന്ന് കോണ്‍ഗ്രസിനെ നയിക്കണം എന്നും അങ്ങനെ കേരളത്തിലെ മുഖ്യമന്ത്രിയാവണം എന്നുമാണ് സന്തോഷ് പറയുന്നത്

രാഹുല്‍ ഗാന്ധി കേരള മുഖ്യമന്ത്രിയാവണം എന്ന ആവശ്യവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുന്നത് പ്രധാനമന്ത്രിയാവാന്‍ ഗുണം ചെയ്യും എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ വിലയിരുത്തല്‍. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സന്തോഷ് പണ്ഡിറ്റ് തന്റെ രാഷ്ട്രീയ നിരീക്ഷണം പങ്കുവെച്ചത്. 

ഇനി വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി മുന്നിനിന്ന് കോണ്‍ഗ്രസിനെ നയിക്കണം എന്നും അങ്ങനെ കേരളത്തിലെ മുഖ്യമന്ത്രിയാവണം എന്നുമാണ് സന്തോഷ് പറയുന്നത്. എന്നാല്‍ ഇനി വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത്. പകരം 300 ല്‍ അധികം ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ വയനാട് മണ്ഡലത്തില്‍ നിന്ന് ജയിച്ച് പ്രധാനമന്ത്രി ആവു. മോദിയ്ക്ക് മൂന്നാം ഊഴം കിട്ടുകയാണെങ്കില്‍ രാഹുല്‍ കേരളത്തിലെ മുഖ്യമന്ത്രിയായി തുടരണം. 2029 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ പരിചയം ഗുണം ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്. 

സന്തോഷ് പണ്ഡിറ്റിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം..

Rahul ji യുടെ വയനാട് പര്യടനം ഒരു വ൯ വിജയമായ് തുടരുകയാണല്ലോ. അദ്ദേഹത്തെ കാണുവാ൯ എല്ലായിടത്തും വ൯ ജനാവലി വരുന്നുണ്ടെ.

എന്ടെ ഒരു അഭിപ്രായത്തില് ഇനി വരുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം മുന്നില് നിന്നും നയിക്കണം. അങ്ങനെ വിജയിച്ചു വന്നാല് കേരളത്തിലെ മുഖ്യമന്ത്രിയും ആകാവുന്നതേ ഉള്ളൂ.

പിന്നെ കേരളാ മുഖ്യമന്ത്രിയായ് Rahul ji ഭരിക്കുന്നതിനിടയില് ആകും 2024 ലെ ലോകസഭ തെരഞ്ഞെടുപ്പ് വരിക. ആദ്യം അതില് മത്സരിക്കാതിരിക്കുക. എന്നാല് Congress ന് 300+ സീറ്റ് കിട്ടിയാല് ഉടനെ വയനാടില് അപ്പോഴത്തെ MP യോട് രാജി വെക്കുവാ൯ നി൪ദ്ദേശിച്ച് അവിടെ നിന്നും 5,00,000+ ഭൂരിപക്ഷത്തില് ജയിച്ച് പ്രധാനമന്ത്രി ആവുക. അതൊരു ഐഡിയ അല്ലേ..

അതല്ല 2024 Parliament Election ല് വീണ്ടും BJP 333+ seat മായ് മോദി ജീ മൂന്നാം തവണയും അധികാരത്തില് വന്നാല് Rahul ji കേരളാ മുഖ്യനായ് തുടരുക.. ഒരു അധികാര കസേരയില് പ്രവ൪ത്തിച്ചതിന്ടെ അനുഭവവും പരിചയവും 2029 ലെ ലോകസഭാ ഇലക്ഷനിലെന്കിലും ഗുണവും ചെയ്യും..ഇതൊരു നല്ല ആശയമല്ലേ..

Rahul ji കേരളത്തിന്ടെ ഭാവി മുഖ്യമന്ത്രി എന്ന നിലയില് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല് ലോകസഭാ തെരഞ്ഞെടുപ്പില് ഉണ്ടായ Congress തരംഗം ആവ൪ത്തിക്കുമോ...?

(വാല് കഷ്ണം.. ഇന്ത്യ൯ പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് മോദി ജീ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദി ജീ ക്ക് ആകാമെന്കില് Rahul ji ക്കും ആയിക്കൂടെ..മുഖ്യമന്ത്രി പദം അത്ര മോശം പണിയൊന്നും അല്ല)

Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ..)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com