അടിപൊളി ലുക്കില്‍ നയന്‍താര; സിനിമയില്‍ നിന്നല്ല, കാമുകനൊപ്പം ഗ്രീസില്‍ നിന്ന് 

ഗ്രീസിനടുത്തുള്ള സാന്‍ഡോരിനിയിലാണ് ഇരുവരും. വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ആരാധകരേറെയാണ്. 
അടിപൊളി ലുക്കില്‍ നയന്‍താര; സിനിമയില്‍ നിന്നല്ല, കാമുകനൊപ്പം ഗ്രീസില്‍ നിന്ന് 

ര്‍ബാര്‍ എന്ന രജനീകാന്ത് ചിത്രത്തിലെ നയന്‍താരയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ തരംഗമായ ആ ചിത്രത്തിന് പിന്നാലെ ഉഗ്രനൊരു ലുക്കുമായി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍. വെള്ള ഉടുപ്പിട്ട് മുടി മുകളിലേക്ക് ഉയര്‍ത്തിക്കെട്ടിയ നയന്‍സിന്റെ അതിമനോഹരമായ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

കാമുകന്‍ വിഘ്‌നേഷ് ശിവനൊപ്പം ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നയന്‍സിപ്പോള്‍. അവിടെ നിന്നുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. വിഘ്‌നേഷ് ശിവന്‍ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഗ്രീസിനടുത്തുള്ള സാന്‍ഡോരിനിയിലാണ് ഇരുവരും. വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ആരാധകരേറെയാണ്. 

കൊലൈയുതിര്‍ കാലം എന്ന ത്രില്ലര്‍ ചിത്രമാണ് നയന്‍താരയുടെ ഇറങ്ങാന്‍ പോകുന്ന ചിത്രം. ഇത് ജൂണ്‍ 14ന് തിയേറ്ററുകളിലെത്തും. 'ഈ സിനിമയെക്കുറിച്ചുള്ള ആശയം ഉണ്ടായപ്പോള്‍ തന്നെ നായിക സ്ഥാനത്ത് മനസില്‍ തെളിഞ്ഞത് നയന്‍താരയാണ്. ആ സമയത്ത് അവര്‍ 'അറ'ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കയായിരുന്നു. 

നായികയ്ക്ക് റിസ്‌ക്കിയായ ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ഒട്ടനവധി ഉണ്ട്. അതുകൊണ്ട് നയന്‍താര അല്ലാതെ മറ്റൊരു ചോയ്‌സ് ഇല്ലായിരുന്നു. അവര്‍ക്ക് വേണ്ടി കാത്തിരുന്നു. അതിനു ഫലവും കിട്ടി' സംവിധായകന്‍ ചക്രി ടോലെട്ടി പറഞ്ഞു.

ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അസീം മിശ്രയാണ് ഛായാഗ്രഹണം  നിര്‍വഹിച്ചിരിക്കുന്നത്. അച്ചു രാജാമണിയാണ് സംഗീത സംവിധായകന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com