ദലിതുകളുടെ ഭൂമി പിടിച്ചെടുത്തു, ദേവദാസി സമ്പ്രദായം വ്യാപകമായി; ചോള രാജാവ് രാജ രാജയുടെ ഭരണകാലം ചരിത്രത്തിലെ ഇരുണ്ടകാലഘട്ടമെന്ന് പാ രഞ്ജിത്ത്, കേസ് 

ചോള രാജാവ് രാജ രാജ ഒന്നാമന്റെ ഭരണകാലം ചരിത്രത്തിലെ ഇരുണ്ടകാലഘട്ടമാണ് എന്ന പരാമര്‍ശത്തില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
ദലിതുകളുടെ ഭൂമി പിടിച്ചെടുത്തു, ദേവദാസി സമ്പ്രദായം വ്യാപകമായി; ചോള രാജാവ് രാജ രാജയുടെ ഭരണകാലം ചരിത്രത്തിലെ ഇരുണ്ടകാലഘട്ടമെന്ന് പാ രഞ്ജിത്ത്, കേസ് 

തഞ്ചാവൂര്‍:  ചോള രാജാവ് രാജ രാജ ഒന്നാമന്റെ ഭരണകാലം ചരിത്രത്തിലെ ഇരുണ്ടകാലഘട്ടമാണ് എന്ന പരാമര്‍ശത്തില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്. ഹിന്ദു മക്കള്‍ കച്ചി നേതാവ് കെ എ ബാല നല്‍കിയ പരാതിയിലാണ് നടപടി.

ജൂണ്‍ അഞ്ചിന് കുംഭകോണത്തിന് സമീപം നടന്ന പൊതുപരിപാടിയിലാണ് ചോള രാജവംശത്തെ കുറിച്ചുളള പാ രഞ്ജിത്തിന്റെ വിവാദ പരാമര്‍ശം. ഉമ്മര്‍ ഫറൂഖിന്റെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ചോള രാജാവായ രാജ രാജ ഒന്നാമനെതിരെയുളള സംവിധായകന്റെ അധിക്ഷേപ പരാമര്‍ശം.

അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തില്‍ ഗൂഢാലോചന നടത്തി ദലിതുകളുടെ ഭൂമി അന്യായമായി പിടിച്ചെടുത്തതായി പാ രഞ്ജിത്ത് ചൂണ്ടിക്കാണിച്ചു. ദലിതുകള്‍ക്ക് നേരെയുളള വലിയതോതിലുളള അടിച്ചമര്‍ത്തല്‍ ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. രാജ രാജ ഒന്നാമന്റെ ഭരണത്തില്‍ ക്ഷേത്രങ്ങളില്‍ ദേവദാസി സമ്പ്രദായം വ്യാപകമായിരുന്നുവെന്നും പാ രഞ്ജിത്ത് ആരോപിച്ചു.

പാ രഞ്ജിത്തിന്റെ വിവാദ പരാമര്‍ശം സമുദായങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കെ എ ബാല പൊലീസില്‍ പരാതി നല്‍കിയത്. ഇന്ത്യയുടെ പരമാധികാരത്തിന് എതിരാണ് രഞ്ജിത്തിന്റെ പരാമര്‍ശമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.മദ്രാസ്, കബാലി, കാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പാ രഞ്ജിത്ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com