'ഇപ്പോള്‍ ഹാജറിനും മാര്‍ക്കില്ല, ഗ്രേസ് മാര്‍ക്കുമില്ല'; അഭിനയത്തേക്കാള്‍ താന്‍ പഠനത്തിലാണ് മിടുക്കി; പ്രിയ വാര്യര്‍

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പ്രിയ
'ഇപ്പോള്‍ ഹാജറിനും മാര്‍ക്കില്ല, ഗ്രേസ് മാര്‍ക്കുമില്ല'; അഭിനയത്തേക്കാള്‍ താന്‍ പഠനത്തിലാണ് മിടുക്കി; പ്രിയ വാര്യര്‍

രു അഡാര്‍ ലൗവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച പ്രിയ വാര്യര്‍ ബോളിവുഡിലെ പുതിയ താരോദയമാവുകയാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. എന്നാല്‍ അഭിനയത്തേക്കാള്‍ തനിക്ക് താല്‍പ്പര്യം പഠനത്തിലാണ് എന്നാണ് പ്രിയ പറയുന്നത്. സിനിമ തിരക്കിലായതോടെ കൊളെജില്‍ നിന്ന് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നില്ലെന്നും താരം പറഞ്ഞു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പ്രിയ. 

'കോളേജില്‍ ഇപ്പോള്‍ എനിക്ക് യാതൊരു വിധത്തിലുമുള്ള ഗ്രേസ് മാര്‍ക്കുകള്‍ ലഭിക്കുന്നില്ല. ഹാജരിനുള്ള മാര്‍ക്കും ലഭിക്കാറില്ല. കോളേജിലെ വിവിധ പരിപാടികള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നത്' പ്രിയ പറഞ്ഞു. പഠനത്തിന് ശേഷം മാത്രം സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്നും ഒരു അഭിമുഖത്തില്‍ പ്രിയ വ്യക്തമാക്കി. അഭിനയത്തേക്കാള്‍ പഠനത്തില്‍ മടുക്കിയാണ് താനെന്ന് അധ്യാപകര്‍ പറയാറുണ്ടെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. 

ശ്രീദേവി ബംഗ്ലാവില്‍ പ്രധാന വേഷത്തിലാണ് പ്രിയ എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിന് ചിത്രവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ രംഗത്തെത്തി. 

ക്രൈം ത്രില്ലറായ ലവ് ഹാക്കര്‍ എന്ന ചിത്രത്തിലും പ്രിയ ഇപ്പോള്‍ അഭിനയിക്കുന്നു. മായങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com