മഞ്ഞുപോലൊരു പെണ്‍കുട്ടിയിലെ പതിനാറുകാരി ഇപ്പോൾ മിനിസ്ക്രീനിൽ; സോഷ്യൽ മീഡിയയിൽ തിളങ്ങി നടി 

കുടുംബത്തോടൊപ്പം മുംബൈയിലാണ് അമൃതയിപ്പോള്‍
മഞ്ഞുപോലൊരു പെണ്‍കുട്ടിയിലെ പതിനാറുകാരി ഇപ്പോൾ മിനിസ്ക്രീനിൽ; സോഷ്യൽ മീഡിയയിൽ തിളങ്ങി നടി 

18വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ തും ബിന്‍ എന്ന ചിത്രത്തിലൂടെയാണ് അമൃത  പ്രകാശ് എന്ന നടി അഭിനയരം​ഗത്തേക്കെത്തിയത്. പിന്നീട് ചെരുപ്പു കമ്പനിയുടെ മോഡലായി മലയാളത്തിലേക്കെത്തി. 

2004 ല്‍ പുറത്തിറങ്ങിയ കമല്‍ ചിത്രം മഞ്ഞുപോലൊരു പെണ്‍കുട്ടിയിലൂടെയാണ് അമൃത മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. എന്നാൽ രാജസ്ഥാന്‍ സ്വദേശിയായ ഈ പെൺക്കുട്ടിയെ പിന്നീട് മലയാള സിനിമകളിൽ കണ്ടിട്ടില്ല. 

കുടുംബത്തോടൊപ്പം മുംബൈയിലാണ് അമൃതയിപ്പോള്‍. സിനിമ വിട്ട് മിനിസ്‌ക്രീൻ ര​ഗത്ത് ചുടവടുവച്ചിരിക്കുകയാണ് താരമിപ്പോൾ. മോഡലിങ്ങിലും സജീവമാണ് അമൃത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com