മതിലില്‍ വലിഞ്ഞു കയറി ചാമ്പയ്ക്ക പൊട്ടിക്കുന്ന നവ്യ നായര്‍, കൂട്ടിന് അമ്മയും; കയ്യടിച്ച് സോഷ്യല്‍ മീഡിയ

വീടിന്റെ മതിലില്‍ കയറി ചാമ്പയ്ക്ക പൊട്ടിക്കുന്ന ചിത്രങ്ങളാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്
മതിലില്‍ വലിഞ്ഞു കയറി ചാമ്പയ്ക്ക പൊട്ടിക്കുന്ന നവ്യ നായര്‍, കൂട്ടിന് അമ്മയും; കയ്യടിച്ച് സോഷ്യല്‍ മീഡിയ

മ്മയുടെ അടുത്ത് എത്തിയാല്‍ ആരായാലും കൊച്ചുകുട്ടിയാവും. മരത്തില്‍ കയറാനും മാങ്ങയും ചാമ്പയ്ക്കയുമെല്ലാം പൊട്ടിക്കാനും വലിയ ഇന്ററസ്റ്റായിരിക്കും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നവ്യ നായരുടേയും അമ്മയുടേയും ചിത്രങ്ങളാണ്. വീടിന്റെ മതിലില്‍ കയറി ചാമ്പയ്ക്ക പൊട്ടിക്കുന്ന ചിത്രങ്ങളാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കൂട്ടത്തില്‍ ചാമ്പയ്ക്ക പൊട്ടിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന അമ്മയേയും കാണാം. 

മേക്കപ്പ് ഒന്നുമില്ലാതെ വീട്ടില്‍ ഇടുന്ന കുര്‍ത്ത ധരിച്ചുകൊണ്ടുള്ളതാണ് നവ്യയുടെ ചിത്രങ്ങള്‍. ഇതോടെ താരത്തിന്റെ സിംപ്ലിസിറ്റിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്. വലിയ സെലിബ്രിറ്റിയായിട്ടും അത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ആരാധകര്‍ പ്രശംസകൊണ്ട് മൂടുകയാണ്. നവ്യ നായര്‍ ഇപ്പോഴും ആ പഴയ നാടന്‍ പെണ്‍കുട്ടി തന്നെയാണ് എന്നാണ് അവരുടെ കമന്റ്. 

മേക്കപ്പിന്റെ വര്‍ണ്ണ കോലാഹളങ്ങള്‍ ഇല്ലാതെ ആഡംബരത്തിന്റെ പ്രൗഢി ഇല്ലാതെ പച്ചയായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനും അത് കാണാനും സാധിച്ചതില്‍ സന്തോഷവും ചിലര്‍ പങ്കുവെക്കുന്നുണ്ട്. താരജാഡകളില്ലാത്ത പച്ചയായ വ്യക്തിത്വത്തിന് ഉടമയായതിനാലാണ് താങ്കളെ ഇഷ്ടപ്പെടുന്നത് എന്നാണ് ഒരു ആരാധകന്റെ കമന്റ്. കൂടാതെ വവ്വാല്‍ കൊത്തിയതല്ലെന്ന് നോക്കിയിട്ട് തിന്നണമെന്ന ഉപദേശവും ചിലര്‍ നല്‍കുന്നുണ്ട്. 

നവ്യനായരുടെ ഭര്‍ത്താവിന്റെ അമ്മയാണ് ചിത്രങ്ങളില്‍ കാണുന്നത്. മകന്‍ സായിയാണ് ഫോട്ടോ എടുത്തതെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം താരം കുറിച്ചിട്ടുണ്ട്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com