സൗബിനും ജാമിയയ്ക്കുമൊപ്പം കുഞ്ഞു ഒര്‍ഹാന്‍: ചിത്രങ്ങള്‍ കാണാം

ഒര്‍ഹാനെ സൗബിനും ജാമിയയും ചേര്‍ന്ന് കൈയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രമാണ് സൗബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 
സൗബിനും ജാമിയയ്ക്കുമൊപ്പം കുഞ്ഞു ഒര്‍ഹാന്‍: ചിത്രങ്ങള്‍ കാണാം

കുഞ്ഞ് ജനിച്ചത് മുതലുള്ള വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടന്‍ സൗബിന്‍ ഷാഹിര്‍. ഇപ്പോള്‍ തന്റെ മകന്‍ ഒര്‍ഹാന്റെ ഏറ്റവും പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് സൗബിന്‍ ഷാഹിര്‍. ഒര്‍ഹാനെ സൗബിനും ജാമിയയും ചേര്‍ന്ന് കൈയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രമാണ് സൗബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മേയ് പത്തിനാണ് സൗബിനും ഭാര്യ ജാമിയയ്ക്കും കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ച വിവരവും കുഞ്ഞിന് ഒര്‍ഹാന്‍ എന്ന് പേര് നല്‍കിയ വിവരവുമെല്ലാം സൗബിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് അറിയിച്ചത്. വേറെയൊരു പെണ്‍കുട്ടിക്കൊപ്പം സൗബിനും കുടുംബവും നില്‍ക്കുന്ന ഒരു ചിത്രം കൂടി പുറത്ത് വന്നിട്ടുണ്ട്. 

2017 ഡിസംബര്‍ 16നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. സഹ സംവിധായകനായി സിനിമയിലേക്കെത്തിയ സൗബിന്‍ ഇന്ന് ഒരുപാട് ആരാധകരുള്ള, താരമൂല്യമുള്ള നടനാണ്. ആഷിഖ് അബു ചിത്രമായ വൈറസാണ് സൗബിന്റെ ഒടുവിലിറങ്ങിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com