ഷോള്‍ കുത്തുന്നത് എങ്ങനെയാണെന്ന് വരെ പാര്‍വതി ചോദിച്ചറിഞ്ഞു; വൈറസിലെ അന്നുവും സീതുവും കാഴ്ചയിലും പെരുമാറ്റത്തിലും ഒരുപോലെ 

സീതുവിന്റെ നിൽപ്പും നടപ്പുമെല്ലാം നേരിട്ട് കണ്ട് മനസ്സിലാക്കി. സീതു ഉപയോ​ഗിക്കുന്ന ബാ​ഗും ചുരിദാറിടുന്ന രീതിയും മുടികെട്ടുന്ന രീതിയുമൊക്കെ ചോദിച്ചറിഞ്ഞു
ഷോള്‍ കുത്തുന്നത് എങ്ങനെയാണെന്ന് വരെ പാര്‍വതി ചോദിച്ചറിഞ്ഞു; വൈറസിലെ അന്നുവും സീതുവും കാഴ്ചയിലും പെരുമാറ്റത്തിലും ഒരുപോലെ 

നിപ്പ പ്രമേയമാക്കി ഒരുക്കിയ ആഷ്ഖ് അബു ചിത്രം വൈറസിലെ പാർവതി അവതരിപ്പിച്ച കഥാപാത്രം അന്നു ഏറെ ചർച്ചയായിരുന്നു. ഡോ. സീതു പൊന്നു തമ്പിയെയാണ് പാർവതി ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. കോഴിക്കോട്ട് നിപ്പ സ്ഥിരീകരിക്കുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ പിജി രണ്ടാം വർഷ വിദ്യാർഥിയായിരുന്നു സീതു. സീതുവിനെ കാഴ്ചയിലും പെരുമാറ്റത്തിലും പൂർണ്ണമായും ഒപ്പിയെടുക്കുന്നതിൽ പാർവതി വിജയിച്ചു എന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ കമന്റ്. 

 ഷൂട്ടിങ് ആരംഭിക്കും മുൻപ് പാർവതി നേരിട്ട് സീതുവിനെ സന്ദർശിച്ചിരുന്നു. സീതുവിന്റെ നിൽപ്പും നടപ്പുമെല്ലാം നേരിട്ട് കണ്ട് മനസ്സിലാക്കി. സീതു ഉപയോ​ഗിക്കുന്ന ബാ​ഗും ചുരിദാറിടുന്ന രീതിയും മുടികെട്ടുന്ന രീതിയുമൊക്കെ ചോദിച്ചറിഞ്ഞു. എന്തിനധികം സീതു ഷോൾ ഇടുന്നത് എങ്ങനെയാണെന്നുപോലും പാർവതി നേരിട്ടുതന്നെ കണ്ടുമനസ്സിലാക്കിയതാണ്. 

പാർവതി തന്നെ അന്വേഷിച്ച് വീട്ടിൽ എത്തുമ്പോഴാണ് സിനിമയിൽ തന്റെ കഥാപാത്രമുണ്ടെന്ന് സീതു അറിയുന്നത്. അപ്പോഴും ഭർത്താവ് ബിജിൻ സിനിമയിൽ ഉണ്ടെന്ന് അവർ അറിഞ്ഞിരുന്നില്ല. തിരുവനന്തപുരം കിംസിൽ ഫാമിലി മെഡിസിനിൽ പിജി വിദ്യാർഥിയാണ് ബിജിൻ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് ബിജിൻ എംബിബിഎസ് പൂർത്തിയാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com