അര്‍ജുന്‍ റെഡ്ഡി തമിഴില്‍; ആദിത്യ വര്‍മ്മയുടെ ടീസര്‍ പുറത്ത്, വൈറല്‍

ഒരു മിനിറ്റ് പതിനെട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ടീസറിന് മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്.
അര്‍ജുന്‍ റെഡ്ഡി തമിഴില്‍; ആദിത്യ വര്‍മ്മയുടെ ടീസര്‍ പുറത്ത്, വൈറല്‍

തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധനേടിയ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ്മ. ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിത്യ വര്‍മ്മയുടെ ടീസര്‍ പുറത്തിറങ്ങി. ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനാണ് ഗിരീസായ. 

ആദിത്യ വര്‍മ്മയിലെ നായികയായി ബനിത സന്ധുവാണ് വേഷമിടുന്നത്. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. ബംഗാളി നടി മേഘ്‌ന ചൗധരിയാണ് ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത്. എന്നാല്‍ മേഘ്‌നയെയും മറ്റൊരു നടിയായ റെയ്‌സയെയും ചിത്രത്തില്‍ നിന്ന് മാറ്റി. റെയ്‌സക്ക് പകരം തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുന്നത്. 

ഒരു മിനിറ്റ് പതിനെട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ടീസറിന് മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യത്തേക്കാള്‍ ഏറെ മികച്ച ടീസര്‍ ആണ് ആദിത്യര്‍ വര്‍മയുടേതെന്നും അര്‍ജുന്‍ റേഡിയോട് ചിത്രം നീതി പുലര്‍ത്തുന്നുവെന്നും ആരാധകര്‍ അഭിപ്രായപെടുന്നുണ്ട്. ധ്രുവിന്റെ പ്രകടനവും അസാധ്യമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com