'ആഹാ': ഇന്ദ്രജിത്തിന്റെ പുതിയ ചിത്രം, പോസ്റ്റര്‍ പുറത്ത് വിട്ടത് മോഹന്‍ലാല്‍

ഒരു വടംവലി താരത്തിന്റെ ആത്മസംഘര്‍ഷമാണ് സിനിമ പറയുന്നതെന്നും പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.
'ആഹാ': ഇന്ദ്രജിത്തിന്റെ പുതിയ ചിത്രം, പോസ്റ്റര്‍ പുറത്ത് വിട്ടത് മോഹന്‍ലാല്‍

ടന്‍ ഇന്ദ്രജിത്ത് സുകുമാരന്റെ ഏറ്റവും പിതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. നടന്‍ മോഹന്‍ലാലാണ് പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ആഹാ എന്നാണ് ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്ത്രതിന്റെ പേര്. ചിത്രത്തിന്റെ പേരിലെ കൗതുകവും പോസ്റ്ററിലെ രംഗവും ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. നിറയെ ട്രോഫികളും കപ്പുകളും നിറഞ്ഞ ഒരു പഴയ മുറിയാണ് പോസ്റ്ററില്‍. 

ഒരു വടംവലി താരത്തിന്റെ ആത്മസംഘര്‍ഷമാണ് സിനിമ പറയുന്നതെന്നും പോസ്റ്ററില്‍ നിന്നും വ്യക്തമാണ്. പ്രേം അബ്രഹാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ടോബിത്ത് ചിറയത്തിന്റേതാണ് തിരക്കഥ. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗായിക സയനോരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കുട്ടന്‍പിള്ളയുടെ ശിവരാത്രിക്കു ശേഷം സയനോര സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ആഹാ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com