'ഒരു പെണ്ണ് ഒന്നിലേറെ പ്രേമിച്ചാല്‍ അവള്‍ പോക്ക് കേസ്!'; നീര്‍മാതളം പൂത്തകാലത്തിന്റെ ടീസര്‍ കാണാം

നവാഗതാനയ അമല്‍ കണ്ണന്‍ സംവിധാനം ചെയ്യുന്ന നീര്‍മാതാളം പൂത്തകാലത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
'ഒരു പെണ്ണ് ഒന്നിലേറെ പ്രേമിച്ചാല്‍ അവള്‍ പോക്ക് കേസ്!'; നീര്‍മാതളം പൂത്തകാലത്തിന്റെ ടീസര്‍ കാണാം

വാഗതാനയ അമല്‍ കണ്ണന്‍ സംവിധാനം ചെയ്യുന്ന നീര്‍മാതാളം പൂത്തകാലത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു യുവതിയുടെ വിവിധ കാലഘട്ടങ്ങളിലുള്ള പ്രണയങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നതെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. ഒരു പെണ്ണ് ഒന്നില്‍ക്കൂടുതല്‍പേരെ പ്രേമിച്ചാല്‍ അവള്‍ 'പോക്ക് കേസെന്ന്' വിധിയെഴുതുന്ന പൊതുസമൂഹത്തിന് നേരെയുള്ള പരിഹാസം ടീസറിലുണ്ട്. 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. ഒബ്‌സ്‌ക്യൂറ മാജിക് മൂവീസിന്റെ ബാനറില്‍ സെബാസ്റ്റിയന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനസ് നസീര്‍ ഖാനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിപിന്‍ രാജാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com