'നമ്മുടെ അറിവിന്റെ പരിധിയില്‍ വരുന്ന എന്തിനെയും നമ്മള്‍ നേരിടും'; വൈറസ് ഡിലീറ്റഡ് സീന്‍ കാണാം

ഡോ. ബാബുരാജ് എന്ന കഥാപാത്രം നിപ പകരുന്ന രീതിയെക്കുറിച്ച് ഒരു ശില്‍പശാലയില്‍ വിവരിക്കുന്ന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്
'നമ്മുടെ അറിവിന്റെ പരിധിയില്‍ വരുന്ന എന്തിനെയും നമ്മള്‍ നേരിടും'; വൈറസ് ഡിലീറ്റഡ് സീന്‍ കാണാം

നിപ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം വൈറസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ അഭിനയരംഗത്തെ പ്രമുഖരാണ് അണിനിരന്നത്.രേവതി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, ആസിഫ് അലി, റിമ കല്ലിങ്കല്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, രമ്യ നമ്പീശന്‍, ജോജു ജോര്‍ജ്ജ്, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ ശ്രദ്ധേവേഷങ്ങളിലെത്തി. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

ഇന്ദ്രജിത്ത് അവതരിപ്പിച്ച ഡോ. ബാബുരാജ് എന്ന കഥാപാത്രം നിപ പകരുന്ന രീതിയെക്കുറിച്ച് ഒരു ശില്‍പശാലയില്‍ വിവരിക്കുന്ന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍ എസ് ഗോപകുമാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബാബുരാജ് എന്ന കഥാപാത്രം ഒരുക്കിയിരിക്കുന്നത്. 

ഡിലീറ്റഡ് രംഗവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. സിനിമയിലെ ഇന്ദ്രജിത്തിന്റെ മാസ് ഡയലോഗുകള്‍ കമന്റ് ബോക്‌സില്‍ കാണാം. "എനിക്ക് ഒരു മൂന്നുപേരെ വേണം നാലാമനായി ഞാന്‍ തന്നെ ധാരാളം....", തുടങ്ങിയ സംഭാഷണങ്ങള്‍ ആരാധകര്‍ ഓര്‍ത്തെടുക്കുന്നു. "നമ്മുടെ അറിവിന്റെ പരിധിയില്‍ വരുന്ന എന്തിനെയും നമ്മള്‍ നേരിടും ഇനി അത് പരിധിയില്‍ വന്നില്ലെങ്കില്‍, ആ പരിധി നമ്മളങ് വലുതാകും. എന്നിട്ട് അതിനെ നമ്മളങ് നേരിടും", ഡിലീറ്റഡ് സീനിലെ ഈ സംഭാഷണമാണ് ഏറെ ശ്രദ്ധനേടിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com