വിവാഹത്തിന് മുത്തശ്ശിയുടെ സാരി, താലിയോ ആഭരണങ്ങളോ ഇല്ല; ലളിത വിവാഹത്തിലൂടെ മാതൃകയയായി ബിഗ്‌ബോസ് താരം 

ബിഗ് ബോസ് തമിഴിലൂടെ പ്രശസ്തയായ ആര്‍ജെ വൈഷ്ണവി വളരെ ലളിതമായ രീതിയില്‍ വിവാഹിതയായതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.
വിവാഹത്തിന് മുത്തശ്ശിയുടെ സാരി, താലിയോ ആഭരണങ്ങളോ ഇല്ല; ലളിത വിവാഹത്തിലൂടെ മാതൃകയയായി ബിഗ്‌ബോസ് താരം 

റെ ജനപ്രീതി നേടിയ ചാനല്‍ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ഹിന്ദിയിലും തെന്നിന്ത്യന്‍ ഭാഷകളില്‍ മലയാളം, തമിഴ്, തെലുങ്ക് എന്നിവയിലും വ്യത്യസ്തതയാര്‍ന്ന എപിസോഡുകളുമായി ഇറങ്ങിയ ഈ ഷോ ധാരാളം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും ഏറെ ആരാധകരെ നേടിയെടുത്തിരുന്നു. 

ബിഗ് ബോസിലൂടെ മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടാതിരുന്ന പല താരങ്ങളും ജനപ്രീതിയുള്ള സൂപ്പര്‍താരങ്ങളായി മാറുകയായിരുന്നു. അവരുടെ ജീവിത വിശേഷങ്ങള്‍ ആരാധകര്‍ക്ക് ആകാംക്ഷ നല്‍കുന്ന വാര്‍ത്തകളുമായി. 

ബിഗ് ബോസ് തമിഴിലൂടെ പ്രശസ്തയായ ആര്‍ജെ വൈഷ്ണവി വളരെ ലളിതമായ രീതിയില്‍ വിവാഹിതയായതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ബോഗ് ബോസ് ടൂവിലൂടെ ശ്രദ്ധിക്കപ്പെട്ട താരം മൂന്നു വര്‍ഷത്തോളമായി ബ്ലോഗറായ അഞ്ജാന്‍ രവിയുമായി പ്രണയത്തിലായിരുന്നു. ഇരുവരുമൊന്നിച്ചുളള ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിവാഹിതരായത്. ചെന്നൈ ബസ്ന്ത നഗറിലെ അഷ്ടലക്ഷ്മി അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. കോടികള്‍ മുടക്കി ഒരു ഹാള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്നും ഇരുവര്‍ക്കും താല്‍പര്യമില്ലായിരുന്നു. മുത്തശ്ശിയുടെ സാരിയായിരുന്നു വൈഷ്ണവി വിവാഹത്തിനു ധരിച്ചത്. താലിമാല/ മംഗള്‍ സൂത്രമോ ഇല്ലാതെ വിവാഹമോതിരം കൈമാറാതെ, മറ്റ് ആഭരണങ്ങളൊന്നും ധരിക്കാതെ വളരെ ലളിതമായി പരസ്പരം പൂമാല ചാര്‍ത്തുക മാത്രമാണ് വധൂവരന്‍മാര്‍ ചെയ്തത്. 

വെറും പത്തു മിനിട്ട് മാത്രമായിരുന്നു ചടങ്ങിനു വേണ്ടി ചെലവഴിച്ചിരുന്നതെന്നും സാധാരണ ആഭരണങ്ങളാണ് താന്‍ അണിഞ്ഞിരുന്നതെന്നും വൈഷ്ണവി ട്വീറ്റ് ചെയ്യുന്നു. െ്രെബഡല്‍ മെയ്ക്ക് അപ്പിനും താനാരെയും വച്ചിരുന്നില്ലെന്നും വൈഷ്ണവി ട്വീറ്റിലൂടെ വ്യക്തമാക്കി.  ഫോട്ടോഗ്രാഫറെയും വച്ചില്ല. ബന്ധുക്കള്‍ തന്നെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധപ്രകാരം അവര്‍ക്കായി ഒരു കോക്ക്‌ടെയില്‍ പാര്‍ട്ടി മാത്രം ഉണ്ടായിരുന്നുവെന്നും വിവാഹത്തിന്റെയും പാര്‍ട്ടിയുടെയും ചിത്രങ്ങളും വീഡിയോകളും പങ്കു വെച്ച് വൈഷ്ണവി ട്വീറ്റ് ചെയ്തു. വിവാഹദിനത്തിനുവേണ്ടി കരുതി വെച്ച പണം മുഴുവനും മനുഷ്യരുടെയല്ല, മറിച്ച് മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി ചെലവഴിക്കാനാണ് തങ്ങളുദ്ദേശിക്കുന്നതെന്നും ട്വീറ്റിലൂടെ വൈഷ്ണവി അറിയിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com