ഒരേ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജും മോഹന്‍ലാലും മുരളി ഗോപിയും; ലൂസിഫറിന്റെ രണ്ടാം ഭാഗം? ആകാംക്ഷയില്‍ ആരാധകര്‍

ചിത്രത്തിന്റെ രണ്ടാം ഭാഗം നാളെ പ്രഖ്യാപിക്കും എന്നാണ് സൂചന
ഒരേ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജും മോഹന്‍ലാലും മുരളി ഗോപിയും; ലൂസിഫറിന്റെ രണ്ടാം ഭാഗം? ആകാംക്ഷയില്‍ ആരാധകര്‍

ലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമാണ് ലൂസിഫര്‍. കന്നി ചിത്രത്തിലൂടെ തന്നെ ആരാധകരെ കയ്യിലെടുക്കാന്‍ പൃഥ്വിരാജ് എന്ന സംവിധായകനായി. ലൂസിഫറിന്റെ രണ്ടാം വരുമെന്ന് പൃഥ്വിരാജ് സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ ആരാധകരുടെ ആകാംക്ഷ ഏറ്റിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ലൂസിഫര്‍ ടീം. ചിത്രത്തിന്റെ രണ്ടാം ഭാഗം നാളെ പ്രഖ്യാപിക്കും എന്നാണ് സൂചന.

ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലൂസിഫര്‍ 2 എത്തുന്നതായി സൂചന നല്‍കുന്നത്. നടന്‍ മോഹന്‍ലാലും സംവിധായകന്‍ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയുമാണ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ലൂസിഫറിന്റെ എല്‍ എന്ന അക്ഷരം എഴുതിയ പോസ്റ്റാണ് ടീം പങ്കുവെച്ചിരിക്കുന്നത്. ദി ഫിനാലെ ആന്‍ഡ് ദി അനൗണ്‍സ്‌മെന്റ് എന്നാണ് അതിന് താഴെയായി കുറിച്ചിരിക്കുന്നത്. നാളെ ആറ് മണിയോടെ പ്രഖ്യാപനമുണ്ടാകും. 

മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. പൃഥ്വിരാജ് തന്നെയാകും സംവിധാനായി എത്തുക. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ആകാംക്ഷയിലാണ് ആരാധകര്‍. നാളെ വൈകുന്നേരത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com