സുരേഷ് ​ഗോപി-ശോഭന- നസ്രിയ ചിത്രം നിർമ്മിക്കാൻ ദുൽഖർ; സിനിമയിൽ അതിഥിവേഷവും 

ദുൽഖർ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്‌ 
സുരേഷ് ​ഗോപി-ശോഭന- നസ്രിയ ചിത്രം നിർമ്മിക്കാൻ ദുൽഖർ; സിനിമയിൽ അതിഥിവേഷവും 

ത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രത്തിലെ താരനിരയാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്. സുരേഷ് ​ഗോപി നായകനായെത്തുന്ന ചിത്രം ഏറെ കാലത്തിന് ശേഷം ശോഭനയുടെ മടങ്ങവരവിന് കൂടെ കാരണമാകും. നടി നസ്രിയയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

എന്നാലിപ്പോൾ ചിത്രത്തിന്റെ നിർമാണം സംബന്ധിച്ചാണ് പുതിയ വാർത്തകൾ. ഇതിനോടകം നിർമ്മാണത്തിൽ ചുവടുവച്ച നടൻ ദുൽഖർ സൽമാൻ ആണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ദുൽഖർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മുമ്പ് വാർത്തയായിരുന്നു. താരം നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇതെന്നാണ് സൂചനകൾ. 

ചിത്രത്തിൽ ദുൽഖറും അതിഥി വേഷത്തിൽ എത്തുമെന്നും സൂചനയുണ്ട്. പൂർണ്ണമായും ചെന്നൈയിൽ ചിത്രീകരിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com