തോമസ് സര്‍ വീട് പണിത് തന്നു; ആ വീട്ടില്‍ ഞങ്ങള്‍ 10 പേരും ദുരിതങ്ങളും, മനസ് തുറന്ന് മോളി

സ്വന്തമായി വീടുള്ളപ്പോള്‍ എന്തിനാണ് വീണ്ടുമൊരു കിടപ്പാടം വേണമെന്ന് ആവശ്യപ്പെടുന്നത്, എന്നെല്ലാമായിരുന്നു ആളുകളുടെ ചോദ്യങ്ങള്‍.
തോമസ് സര്‍ വീട് പണിത് തന്നു; ആ വീട്ടില്‍ ഞങ്ങള്‍ 10 പേരും ദുരിതങ്ങളും, മനസ് തുറന്ന് മോളി

സീരിയല്‍, സിനിമാ അഭിനേത്രിയായ മോളി കണ്ണമാലിയുടെ വീടിന്റെ ശോചനീയീവസ്ഥ ചൂണ്ടിക്കാണിച്ച് ഒരു യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഇതിന് പിന്നാലെ നിരവധിപ്പേര്‍ എറണാകുളം എംപിയായിരുന്ന കെവി തോമസ് മുന്‍കൈയെടുത്ത് മോളിക്ക് പണിത് നല്‍കിയ വീടിനെപ്പറ്റിയും സൂചിപ്പിച്ചിരുന്നു.

സ്വന്തമായി വീടുള്ളപ്പോള്‍ എന്തിനാണ് വീണ്ടുമൊരു കിടപ്പാടം വേണമെന്ന് ആവശ്യപ്പെടുന്നത്, എന്നെല്ലാമായിരുന്നു ആളുകളുടെ ചോദ്യങ്ങള്‍. ഇതിനെല്ലാം ഉത്തരം നല്‍കി മോളി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോളി മനസ് തുറന്നത്. 

'തോമസ് സര്‍ വീട് പണിത് തന്നു എന്നുള്ളത് സത്യമാണ്. എന്റെ ഇളയമകനും കുടുംബവുമായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. മൂത്തയാളുടെ വീട് തകര്‍ന്നതോടെ ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ അവിടെയാണ് താമസം. മൂത്തമകന് മൂന്ന് കുട്ടികളും ഇളയ മകന് രണ്ട് മക്കളുമുണ്ട്. അഞ്ച് കുട്ടികളും ബാക്കി മുതിര്‍ന്നവരുമായി പത്ത് അംഗങ്ങളാണ് രണ്ട് മുറിയുള്ള വീട്ടില്‍ താമസിക്കുന്നത്. 

ഇത്രനാളും ഒരു ഷെഡിലാണ് മകനും കുടുംബവും കഴിഞ്ഞത്. അത് വെള്ളംകയറി നശിച്ചു. അഴുക്കും ചെളിയും നിറഞ്ഞസ്ഥലത്ത് കുഞ്ഞുങ്ങളുമൊത്ത് എങ്ങനെയാണ് താമസിക്കുന്നത്. എന്റെ മകനും കുടുംബത്തിനും തലചായ്ക്കാന്‍ ഒരു കൂര വേണം. അതിന് വേണ്ടിയാണ് ഞാന്‍ അഭ്യര്‍ഥിക്കുന്നത്. 

ഇതിന്റെ ഇടയ്ക്ക് എനിക്ക് ഹൃദയാഘാതം വന്നു. ആരോഗ്യസ്ഥിതി വളരെ മോശമായിട്ടും കിട്ടുന്ന സിനിമാ സീരിയല്‍ ജോലിക്ക് പോകാറുണ്ട്. സ്ഥലമുണ്ടായിട്ടും ഒരു അടച്ചുറപ്പില്ലാത്ത കൂരയില്ലാത്ത ഗതികേടിലാണ് മകനും കുടുംബവും കഴിയുന്നത്'- മോളി കണ്ണമാലി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com