മൂന്ന് വര്‍ഷം കൊണ്ട് കുറച്ചത് 50 കിലോ; പോരാട്ടത്തിന്റെ നാളുകളെക്കുറിച്ച് അര്‍ജുന്‍ കപൂര്‍; കയ്യടിച്ച് ആരാധകര്‍

കഠിന പ്രയത്‌നത്തിലൂടെ താന്‍ നേടിയെടുത്ത ശരീര സൗന്ദര്യത്തെക്കുറിച്ച് ട്വിറ്ററിലൂടെയാണ് അര്‍ജുന്‍ പങ്കുവെച്ചത്
മൂന്ന് വര്‍ഷം കൊണ്ട് കുറച്ചത് 50 കിലോ; പോരാട്ടത്തിന്റെ നാളുകളെക്കുറിച്ച് അര്‍ജുന്‍ കപൂര്‍; കയ്യടിച്ച് ആരാധകര്‍

നിറത്തിന്റേയും തടിയുടേയും പേരില്‍ നിരവധി പേരാണ് കളിയാക്കലുകള്‍ക്ക് വിധേയരാകുന്നത്. സെലിബ്രിറ്റികളാണെങ്കില്‍ സൈബര്‍ ആക്രമണങ്ങള്‍ വരെ ഇതിന്റെ പേരിലുണ്ടാകും. ഇപ്പോള്‍ തന്റെ പോരാട്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 50 കിലോ ഭാരമാണ് അര്‍ജുന്‍ കുറച്ചത്. ഇതിനെ ഒരു പോരാട്ടമായാണ് താരം വിലയിരുത്തുന്നത്. കഠിന പ്രയത്‌നത്തിലൂടെ താന്‍ നേടിയെടുത്ത ശരീര സൗന്ദര്യത്തെക്കുറിച്ച് ട്വിറ്ററിലൂടെയാണ് അര്‍ജുന്‍ പങ്കുവെച്ചത്. 

പൊണ്ണത്തടിയുമായുള്ള തന്റെ പോരാട്ടം ചെറുപ്പം മുതല്‍ ആരംഭിച്ചതാണ് എന്നാണ് താരം പറയുന്നത്. ഇത് വളരെ ബുദ്ധിമുട്ടുള്ള യാത്രയായിരുന്നെന്നും വളരെ വീഴ്ചകളില്‍ നിന്നും കഠിന ശ്രമങ്ങളിലൂടെയുമാണ് പോരാട്ടം വിജയിച്ചത് എന്നാണ് കുറിക്കുന്നത്. കഷ്ടപ്പെടാന്‍ തയാറായാല്‍ ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ കൊണ്ട് അതിന്റെ ഗുണമുണ്ടാകും എന്നും താരം പറയുന്നു. ഒരിക്കലും പിന്തിരിയില്ല എന്ന് താന്‍ പ്രതിജ്ഞ ചെയ്തിരുന്നെന്നും അതിന്റെ ഫലമായാണ് മൂന്ന് വര്‍ഷം കൊണ്ട് 50 കിലോ കുറക്കാന്‍ സാധിച്ചത്. അങ്ങനെയൊരു വിശ്വാസമാണ് പ്രധാനം. ശ്രമിച്ചാല്‍ ഒരു ദിവസം ഫലമുണ്ടാകും- അര്‍ജുന്‍ പറഞ്ഞു. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് അര്‍ജുന്റെ കുറിപ്പ്. താരത്തിന്റെ കഠിന പ്രയത്‌നത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. 

അഷ്‌തോഷ് ഗൊവാരികര്‍ സംവിധാനം ചെയ്യുന്ന പാനിപത്തിന്റെ ഒരുക്കത്തിലാണ് താരം ഇപ്പോള്‍. 17ാം നൂറ്റാണ്ടിലെ മറാഠി പോരാളി സധാശിവ റാവു ബൗവായാണ് അര്‍ജുന്‍ എത്തുന്നത്. കൃതി സനന്‍, സഞ്ജയ് ദത്ത്, പത്മിനി കൊല്‍ഹാപുരെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഈ വര്‍ഷം ഡിസംബര്‍ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. അര്‍ജുന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷ ഉയര്‍ത്തുന്ന ചിത്രമാണ് ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com