''ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു, ഈ പോസ്റ്റിന് ഫാന്‍സിന്റെ എല്ലാ തെറിവിളികളും ഏറ്റുവാങ്ങുന്നു''

മോഹന്‍ലാല്‍ വേദിയില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ സംസാരിച്ചത്. 
''ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു, ഈ പോസ്റ്റിന് ഫാന്‍സിന്റെ എല്ലാ തെറിവിളികളും ഏറ്റുവാങ്ങുന്നു''

ണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചെത്തിയ ഒരു വേദിയില്‍ മോഹന്‍ലാല്‍ ആരാധകരുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടായത് ചര്‍ച്ചയായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വേദിയില്‍ വെച്ച് തന്നെ തക്കതായ മറുപടി നല്‍കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

മാത്രമല്ല, മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ബഹുമാനം നല്‍കാതെയുള്ള ഫാന്‍സിന്റെ ഈ പെരുമാറ്റം ശരിയായില്ല എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതേസമയം, വേദിയില്‍ വെച്ച് ഇതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്ന മോഹന്‍ലാലിന്റെ പെരുമാറ്റവും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. 

ഇക്കാര്യം മോഹന്‍ലാലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് നടന്‍ ഹരീഷ് പേരടി. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു എന്നാണ് ഹരീഷ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷിന്റെ പ്രതികരണം. 

'മോദിയായാലും അമിത് ഷായായാലും ഉമ്മന്‍ ചാണ്ടിയായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാന്‍സും ബഹുമാനിച്ചെ പറ്റു. അതല്ലെങ്കില്‍ ജനാധിപത്യ രീതിയിലൂടെ അവര്‍ക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം. ലോക സിനിമയിലെ നല്ല പത്ത് നടന്‍മാരില്‍ ഒരാളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടന്‍ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിക്കുന്നു.' ഹരീഷ് കുറിച്ചു.

'ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാന്‍മാരല്ല. അതുകൊണ്ടാണ് അവരിങ്ങനെ ഇടയ്ക്കിടെ ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇനി ഇതുകൊണ്ടിവര്‍ അതവസാനിപ്പിക്കുമെന്നൊന്നും കരുതണ്ട, ഇതവസാനം വരെ തുടര്‍ന്നു കൊണ്ടിരിക്കും' മോഹന്‍ലാല്‍ ആരാധകരോട് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു. മോഹന്‍ലാല്‍ വേദിയില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ സംസാരിച്ചത്. 

ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാൻ സമ്മതിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു ... അത് പിണറായിയായാലും
മോദിയായാലും അമിത് ഷായായാലും ഉമ്മൻ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാൻസും ബഹുമാനിച്ചെ പറ്റു.... അതല്ലങ്കിൽ ജനാധിപത്യ രീതിയിലൂടെ അവർക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം... ലോക സിനിമയിലെ നല്ല പത്ത് നടൻമാരിൽ ഒരാളാണ് എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടൻ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് ... എന്റെ ഈ പോസ്റ്റിന് ഫാൻസിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു... ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോൾ നിങ്ങളുടെ പൂച്ചെണ്ടുകൾ ഞാൻ ഏറ്റു വാങ്ങിയിട്ടുണ്ട് ... അതിന് നന്ദിയും പറയുന്നു ...എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com