'സുനൈന മുസ്ലീമിനെ പ്രേമിച്ചതിന് പൊലീസിനെ വിട്ട് തല്ലിച്ചു'; ഹൃത്വിക് റോഷനെതിരേ ഗുരുതര ആരോപണവുമായി കങ്കണയുടെ സഹോദരി

സ്വന്തം കുടുംബത്തില്‍ നിന്ന് സുനൈന കടുത്ത പീഡനമാണ് നേരിടുന്നതെന്നും സഹായം അഭ്യര്‍ത്ഥിച്ച് കങ്കണയെ വിളിച്ചെന്നുമാണ് രംഗോലി ട്വീറ്റിലൂടെ പറയുന്നത്
'സുനൈന മുസ്ലീമിനെ പ്രേമിച്ചതിന് പൊലീസിനെ വിട്ട് തല്ലിച്ചു'; ഹൃത്വിക് റോഷനെതിരേ ഗുരുതര ആരോപണവുമായി കങ്കണയുടെ സഹോദരി


ങ്കണ റണൗത്തിന് തുറന്ന പിന്തുണയുമായി ഹൃത്വിക് റോഷന്റെ സഹോദരി സുനൈന രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇപ്പോള്‍ ഹൃത്വിക്കിനും കുടുംബത്തിനും എതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണയുടെ സഹോദരി രംഗോലി. സ്വന്തം കുടുംബത്തില്‍ നിന്ന് സുനൈന കടുത്ത പീഡനമാണ് നേരിടുന്നതെന്നും സഹായം അഭ്യര്‍ത്ഥിച്ച് കങ്കണയെ വിളിച്ചെന്നുമാണ് രംഗോലി ട്വീറ്റിലൂടെ പറയുന്നത്. 

സുനൈന മുസ്ലീമിനെ പ്രേമിക്കുന്നതാണ് കുടുംബത്തിലെ എതിര്‍പ്പിന് കാരണമായി പറയുന്നത്. വനിത പൊലീസിനെ വിട്ട് സുനൈനയെ മര്‍ദിച്ചെന്നും രംഗോലി പറയുന്നു. ' സുനൈന കങ്കണയെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. ഡല്‍ഹി സ്വദേശിയായ ഒരു മുസ്ലീമിനെ പ്രണയിച്ചതിന് അവരുടെ കുടുംബം അവളെ ശാരീരികമായി പീഡിപ്പിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഒരു വനിത പൊലീസിനെ വിട്ട് അവളെ അടിച്ചു, അവളുടെ അച്ഛനും അവളെ മര്‍ദിച്ചു. സഹോദരന്‍ അവളെ പുറത്തുവിടാന്‍ അനുവദിക്കുന്നില്ല.'

'അപകടകാരികളായ കുടുംബം അവളെ ഉപദ്രവിക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു. ഞങ്ങള്‍ ഇതിന് പൊതുസമൂഹത്തില്‍ എത്തിക്കുകയാണ്. കാരണം കങ്കണയെ വിളിച്ച് എപ്പോഴും കരയുകയാണ് സുനൈന. കങ്കണയ്ക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല. അതുകൊണ്ട് ഇപ്പോള്‍ സുനൈനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പക്ഷേ അവളുടെ സുരക്ഷയില്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്. ആഗ്രഹിക്കുന്ന ആളെ പ്രണയിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഇത് റോഷന്‍ കുടുംബത്തെ ഭയപ്പെടുത്തുമെന്നും അവളെ ഉപദ്രവിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുമെന്നും പ്രതീക്ഷിക്കുന്നു.' രംഗോലി കുറിച്ചു. 

കുടുംബത്തിന് എതിരേ രംഗത്തു വന്നതിന് പിന്നാലെയാണ് സുനൈന ട്വിറ്ററിലൂടെ കങ്കണയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. താന്‍ നരകത്തിലാണ് കഴിയുന്നത് എന്നായിരുന്നു അവര്‍ കുറിച്ചത്. കൂടാതെ തനിക്ക് മാനസി പ്രശ്‌നങ്ങളുണ്ടെന്ന ആരോപണത്തിന് എതിരേയും സുനൈന രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com