'ഓട്ടത്തിനിടെ അറിയാതെ ഒരു വെടി പൊട്ടിയാല്‍ കൂട്ടവെടിയായിരിക്കും, പിന്നെ ഞങ്ങള്‍ നിത്യഹരിതരാകും'; ഉണ്ടയുടെ പിന്നിലെ കഥ

മാവോയിസ്റ്റ് ബാധിത മേഖലകളും സൈനിക ക്യാമ്പുകളുമെല്ലാം സന്ദര്‍ശിച്ചതിന് ശേഷമാണ് ഉണ്ടയുടെ തിരക്കഥ തയാറാക്കിയത്
'ഓട്ടത്തിനിടെ അറിയാതെ ഒരു വെടി പൊട്ടിയാല്‍ കൂട്ടവെടിയായിരിക്കും, പിന്നെ ഞങ്ങള്‍ നിത്യഹരിതരാകും'; ഉണ്ടയുടെ പിന്നിലെ കഥ

മ്മൂട്ടി നായകനായി എത്തിയ ഉണ്ട മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം പറയുന്ന രാഷ്ട്രീയം മുതല്‍ ചിത്രീകരണ മികവ് വരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്. ഖാലിദ് റഹ്മാന്‍ എന്ന യുവ സംവിധായകനിലെ പ്രേക്ഷകരുടെ വിശ്വാസം കൂടുതല്‍ ഊട്ടിഉറപ്പിക്കാനും ഈ ചിത്രം കാരണമായി. എന്നാല്‍ അത്ര എളുപ്പമായിരുന്നില്ല ഉണ്ടയുടെ പിന്നാലെയുള്ള അണിയറ പ്രവര്‍ത്തകരുടെ യാത്ര. മാവോയിസ്റ്റ് ബാധിത മേഖലകളും സൈനിക ക്യാമ്പുകളുമെല്ലാം സന്ദര്‍ശിച്ചതിന് ശേഷമാണ് ഉണ്ടയുടെ തിരക്കഥ തയാറാക്കിയത്. അങ്ങനെയൊരു യാത്രയ്ക്കിടെയുണ്ടായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ടയുടെ തിരക്കഥാകൃത്ത് ഹര്‍ഷദ്. 

ഹര്‍ഷദിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

(ബസ്തർ കഥ )
ഉണ്ട എന്ന സിനിമയുടെ തിരക്കഥ എഴുതുന്നതിന്റെ റിസർച്ച് ആവശ്യത്തിലേക്ക് ഒരിക്കൽ ബസ്തറിലേക്ക് പോയ ഞങ്ങൾക്ക് ഒടുവിൽ പട്ടാളത്തെയും കൂടി അടുത്തറിഞ്ഞാൽ തരക്കേടില്ല എന്നു തോന്നി. സ്ഥലം ഫോഴ്സ് മേധാവിയെ കണ്ടു. സർ ഞങ്ങൾക്ക് ക്യാമ്പ് കാണണം, അതും കാട്ടിനകത്തുള്ളത് തന്നെ കാണണം.
ഹും. നല്ല നേരത്താണ് നിങ്ങൾ വന്നത്. ഇന്നലെ അഞ്ച് ജവാമ്മാർ കൊല്ലപ്പെട്ടു. വായിച്ചില്ലേ? 
ഉം.. വായിച്ചിരുന്നു. 
ശരി നാളെ കാലത്ത് ഏഴര മണിയാവുമ്പൊ വരൂ. ഇവിടുന്ന് മുപ്പത് കിലോമീറ്ററോളം ഉള്ളിലാണ്. ഞാനും വരാം കൂടെ.

പിറ്റേന്ന് തണുപ്പത്ത് നേരത്തെ റെസിയായെങ്കിലും പറഞ്ഞേൽപ്പിച്ച വണ്ടിക്കാരൻ ഫോണെടുക്കുന്നില്ല. (അതിന്റെ ഗുട്ടൻസ് പിന്നെയാ പിടികിട്ടിയത് ) മേധാവിയെ വിളിച്ച് കാര്യം പറഞ്ഞു. സർ വണ്ടി ഇനിയും എത്തിയില്ല. പറഞ്ഞു തീർന്നില്ല അപ്പൊഴേക്കും പട്ടാളത്തിന്റെ വണ്ടി (സ്റ്റിക്കറില്ല ) ലോഡ്ജിന്റെ മുന്നിൽ ബ്രേക്കിട്ട് നിന്നു. 
യാത്ര തുടങ്ങി.
മുന്നിൽ മേധാവിയുടെ വണ്ടി. ഞങ്ങൾ നാലു പേർ രണ്ട് വേറൊരു വണ്ടിയിൽ . പുറകിൽ വേറൊന്ന്! ഡ്രൈവറുടെ അടുത്തിരിക്കുന്ന കമാന്റോയുടെ മടിയിലെ AK 47 നോക്കി മിഴിച്ചിരുന്ന എന്നെ റഹ്മാൻ തോണ്ടി. നോക്ക് സീറ്റിനടിയിൽ നോക്ക്. ഞാൻ നോക്കി. ഞങ്ങൾ രണ്ടാളുടെയും സീറ്റിനടിയിൽ ഓരോ AK47 ! അടിപൊളി !

ഞങ്ങൾ ക്യാമ്പിലെത്തി. ഇനി കാട്ടിലേക്ക് പോകണം. മൊത്തം ഒന്ന് ചുറ്റിക്കറങ്ങി കണ്ട ഞങ്ങളോട് പോകാൻ റെഡിയല്ലേ എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് പരസ്പരം ആവർത്തിച്ച് നോക്കിയ ശേഷം ചുറുചുറുക്കുള്ള ചെറുപ്പക്കാരായ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com