മഞ്ഞയുടുപ്പില്‍ മനോഹരിയായി വിഷ്ണുപ്രിയ: ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

കൈനിറയെ മൈലാഞ്ചിയിട്ട് വീട്ടുകാരുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
മഞ്ഞയുടുപ്പില്‍ മനോഹരിയായി വിഷ്ണുപ്രിയ: ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

യുവനടിയും നര്‍ത്തകിയുമായ വിഷ്ണുപ്രിയ വിവാഹത്തിന്റെ ഒരുക്കത്തിലാണ്. വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന്റെ പിന്നാലെയിപ്പോള്‍ താരത്തിന്റെ ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ തരംഗമാവുകയാണ്. 

നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വിഷ്ണുപ്രിയയുടെ വരന്‍. ജൂണ്‍ ഇരുപത്തിനാണ് വിവാഹം. ഇതിന് മുന്നോടിയായുള്ള ഹല്‍ദി മെഹന്തി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വന്നു. 

ഫ്രില്ലുകളുള്ള മഞ്ഞ വസ്ത്രമാണ് വിഷ്ണുപ്രിയ ധരിച്ചിരിക്കുന്നത്. കൈനിറയെ മൈലാഞ്ചിയിട്ട് വീട്ടുകാരുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയും ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയ ചിത്രങ്ങള്‍ വിഷ്ണുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ആഴ്ച വിവാഹത്തിന് 9 ദിനങ്ങള്‍ മാത്രം എന്ന് കുറിച്ചുകൊണ്ട് വിനയ്‌ക്കൊപ്പമുള്ള ഒരു ചിത്രം നടിതന്നെ ഷെയര്‍ ചെയ്തു. ഇതോടെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് കമന്റുകള്‍ കുറിക്കുന്നത്. 

2007ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ സിനിമയിലെത്തുന്നത്. പിന്നീട് പുറത്തിറങ്ങിയ കേരളോത്സവം, പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വിഷ്ണുപ്രിയ ശ്രദ്ധിക്കപ്പെടുന്നത്. നാങ്ക എന്ന ചിത്രത്തിലൂടെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com