'അസിസ്റ്റന്റെ ഡയറക്ടറായി സിനിമ ജീവിതം ആരംഭിച്ച എനിക്ക് ഇത് സ്വപ്നസാക്ഷാത്കാരം, തിരശീലയിലെങ്കിലും സംവിധായകനായി' 

സംവിധായകന്‍ സലിം അഹമ്മദിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാന്‍ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായിട്ടാണ് കരുതുന്നതെന്നും ടൊവിനോ ഫേയ്‌സ്ബുക്കില്‍ കുറിച്ചു
'അസിസ്റ്റന്റെ ഡയറക്ടറായി സിനിമ ജീവിതം ആരംഭിച്ച എനിക്ക് ഇത് സ്വപ്നസാക്ഷാത്കാരം, തിരശീലയിലെങ്കിലും സംവിധായകനായി' 

ടൊവിനോ തോമസ് നായകനായി എത്തുന്ന ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു തീയെറ്ററില്‍ എത്തിയിരിക്കുകയാണ്. സിനിമ സംവിധായകനാവാന്‍ നടക്കുന്ന യുവാവായാണ് ടൊവിനോ എത്തുന്നത്. ഈ ചിത്രം തന്റെ സ്വപ്നസാക്ഷാത്കാരം ആണെന്നാണ് ടൊവിനോ പറയുന്നത്. ഒരു അസിസ്റ്റന്റ് ഡയറക്ടറായി സിനിമ ജീവിതം ആരംഭിച്ച തനിക്ക് തിരശീലയിലെങ്കിലും ഒരു സംവിധായകനാവാന്‍ സാധിച്ചു എന്നും ടൊവിനോ കുറിച്ചു. സംവിധായകന്‍ സലിം അഹമ്മദിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാന്‍ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായിട്ടാണ് കരുതുന്നതെന്നും ടൊവിനോ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കൂടെ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ എടുത്തു പറഞ്ഞ് നന്ദി പറഞ്ഞുകൊണ്ടാണ് ടൊവിനോയുടെ കുറിപ്പ്.

ടൊവിനോ തോമസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്‌

സമർപ്പിക്കുന്നു !
ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമാ ജീവിതം ആരംഭിച്ച എനിക്ക് നാളത്തെ ദിവസം ഒരു വിധത്തിൽ പറഞ്ഞാൽ സ്വപ്നസാക്ഷാത്കാരമാണ് . തിരശീലയിലെങ്കിലും ഒരു സംവിധായകൻ ആവുക എന്നത്.
ഇന്ത്യക്കകത്തും പുറത്തും ഒരുപാട് ആരാധകരുള്ള, ആദ്യ ചിത്രം കൊണ്ട് തന്നെ ദേശീയ പുരസ്കാരവും അന്തർദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയ, ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി നേടിയ ഒരു സംവിധായകന്റെ സിനിമയിൽ അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാൻ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായി ഞാൻ കരുതുന്നു !
Salim Ahamed സലീമിക്ക, നന്ദി !!
ഇന്ത്യയിലെ തന്നെ മികച്ച ക്യാമറാമാന്മാരിൽ ഒരാൾ ആയ മധു സർ Madhu Ambat , ഓസ്കാർ ജേതാവ് Resul Pookutty, നാഷണൽ അവാർഡ് ജേതാക്കളായ സലീമേട്ടൻ Salim Kumar, ലാലേട്ടൻ Lal , ഞാൻ ഏറെ സ്നേഹിക്കുന്ന ശ്രീനിയേട്ടൻ #Sreenivasan, സിദ്ദിഖ് ഇക്ക Sidhique , കുട്ടേട്ടൻ #Vijayraghavan , #Zareenawahab, പ്രകാശേട്ടൻ #VettukiliPrakashan , Anu Sithara , Nikki HulowskiSarath AppaniDinesh PrabhakarMaala ParvathiKavitha Nair തുടങ്ങിയ അഭിനേതാക്കളോടൊപ്പവും #Vijaisankar (എഡിറ്റർ) Bijibal(സംഗീതം), Ranjith Ambady (ചമയം) , Mashar Hamsa(വസ്ത്രാലങ്കാരം), Santhosh Raman, Benny Kattappana തുടങ്ങിയ അണിയറ പ്രവർത്തകരോടുമൊപ്പം ഈ സിനിമയിൽ പ്രവർത്തിക്കാനായതും ഒരുപാട് സന്തോഷം ! ഈ സിനിമയിൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഓരോരുത്തരോടുമുള്ള എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു . നാളെ മുതൽ ഞങ്ങളുടെ ഈ സിനിമ നിങ്ങളുടേതുകൂടിയാണ്  അപ്പൊ നാളെ തിയേറ്ററിൽ കാണാം 
പ്രതീക്ഷയോടെ , സ്നേഹപൂർവ്വം -Tovino
#AndTheOskarGoesTo...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com