ആ സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചത് ഇങ്ങനെ; അപകടകരമായ രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് ലൂസിഫര്‍ ടീം

കണ്ടെയ്‌നര്‍ ലോറികള്‍ അപകടത്തില്‍ തകരുന്ന സീനിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
ആ സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചത് ഇങ്ങനെ; അപകടകരമായ രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് ലൂസിഫര്‍ ടീം

ലൂസിഫര്‍ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത് കഴിഞ്ഞ ദിവസമാണ്. ഇപ്പോള്‍ ലൂസിഫറിലെ ഏറ്റവും അപകടംപിടിച്ച രംഗങ്ങളില്‍ ഒന്നിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കണ്ടെയ്‌നര്‍ ലോറികള്‍ അപകടത്തില്‍ തകരുന്ന സീനിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

എമ്പുരാനെ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ. നൂറു കണക്കിന് വരുന്ന അണിയറ പ്രവര്‍ത്തകരേയും ദൃശ്യങ്ങളില്‍ കാണാം. സിനിമയില്‍ ഏറ്റവും ചെലവേറിയതും അപകടമേറിയതുമായ രംഗമായിരുന്നു കണ്ടെയ്‌നര്‍ ലോറികള്‍ സ്‌ഫോടനത്തില്‍ തകരുന്നത്. സ്റ്റണ്ട് ഡയറക്ടര്‍ സില്‍വയുടെയും പൃഥ്വിരാജിന്റെയും നേതൃത്വത്തിലാണ് ഈ രംഗം ഷൂട്ട് ചെയ്തത്. 

സാധാരണയായി ഇത്തരം സ്‌ഫോടനരംഗങ്ങള്‍ ഗ്രാഫിക്‌സിലൂടെ ചെയ്യുകയാണ് മലയാളസിനിമയില്‍ പതിവ്. എന്നാല്‍ ഇതെല്ലാം യഥാര്‍ഥത്തില്‍ ചിത്രീകരിക്കണമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് ഇക്കാര്യത്തില്‍ പിന്തുണ നല്‍കിയതെന്ന് പൃഥ്വി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com