ഇനി സൈജുവിന്റെ യാത്രകള്‍ ബിഎംഡബ്ല്യുവില്‍; 100 കടക്കാന്‍ എസ്‌യുവിക്ക് 7.6 സെക്കന്റുകള്‍ മാത്രം

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളുടെ ചെറു എസ്‌യുവി എക്‌സ് വണ്ണാണ് സൈജു കുറുപ്പിന്റെ ഏറ്റവും പുതിയ വാഹനം
ഇനി സൈജുവിന്റെ യാത്രകള്‍ ബിഎംഡബ്ല്യുവില്‍; 100 കടക്കാന്‍ എസ്‌യുവിക്ക് 7.6 സെക്കന്റുകള്‍ മാത്രം

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടന്‍ സൈജു കുറുപ്പിന് ഇനി ബിഎംഡബ്ല്യു സ്വന്തം. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളുടെ ചെറു എസ്‌യുവി എക്‌സ് വണ്ണാണ് സൈജു കുറുപ്പിന്റെ ഏറ്റവും പുതിയ വാഹനം. കൊച്ചിയിലെ ബിഎംബ്ല്യു ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുള്ള വാഹനത്തിന്റെ ഏതു മോഡലാണെന്ന് വ്യക്തമല്ല. എക്‌സ് 1 ബിഎംഡബ്ല്യുവിന്റെ ശ്രേണിയിലെ മികച്ച വാഹനങ്ങളില്‍ ഒന്നാണ്. 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട്.

2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ കരുത്ത് 190 ബിഎച്ച്പിയും ടോര്‍ക്ക് 400 എന്‍എമ്മുമാണ്. പുജ്യത്തില്‍ നിന്ന് 100 കടക്കാന്‍ 7.6 സെക്കന്റുകള്‍ മതി ഈ കരുത്തന്‍ എസ്‌യുവിക്ക്. ഏകദേശം 35 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെയാണ് എക്‌സ് വണ്ണിന്റെ വിവിധ മോഡലുകളുടെ എക്‌സ്‌ഷോറൂം വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com