ചീങ്കണ്ണിയെ തീറ്റിച്ച് വിദ്യാബാലന്‍; അമ്പരന്ന് ആരാധകര്‍; വീഡിയോ

ചീങ്കണ്ണിയ്ക്ക് തീറ്റ കൊടുക്കുന്ന വിദ്യ ബാലനെയാണ് വീഡിയോയില്‍ കാണുന്നത്
ചീങ്കണ്ണിയെ തീറ്റിച്ച് വിദ്യാബാലന്‍; അമ്പരന്ന് ആരാധകര്‍; വീഡിയോ

വധിക്കാലം ആഘോഷമാക്കുകയാണ് ബോളിവുഡ് സുന്ദരി വിദ്യാ ബാലന്‍. കഴിഞ്ഞ ദിവസം ബാലി ബീച്ചില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ മറ്റൊരു വീഡിയോയുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. ചീങ്കണ്ണിയ്ക്ക് തീറ്റ കൊടുക്കുന്ന വിദ്യ ബാലനെയാണ് വീഡിയോയില്‍ കാണുന്നത്. ഫ്‌ളോറിഡയിലെ അവധി ആഘോഷത്തിനിടയിലാണ് താരത്തിന്റെ സാഹസം. താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുകയാണ്. 

താഴെ കുളത്തില്‍ കിടക്കുന്ന ചീങ്കണ്ണികള്‍ക്ക് വടിയില്‍ കൊളുത്തി തീറ്റ കൊടുക്കുകയാണ് താരം. വിദ്യാ ബാലന്റെ സാഹസം കണ്ട് അമ്പരക്കുകയാണ് ആരാധകര്‍. ബോളിവുഡില്‍ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളാണ് വിദ്യ എന്നാണ് പലരുടേയും കമന്റ്. മുതലക്കുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുക്കുന്ന ജോസ് പ്രകാശിനെക്കുറിച്ച് ചില മലയാളികളും കമന്റ് ചെയ്യുന്നുണ്ട്. 

2017 ല്‍ പുറത്തിറങ്ങിയ തുമാരി സുലുവായിരുന്നു താരത്തിന്റെ അവസാന ചിത്രം. എന്‍ടിആറിന്റെ ജീവിതം പറയുന്ന ചിത്രത്തിലും ചെറിയ വേഷത്തില്‍ താരം എത്തിയിരുന്നു. പ്രമുഖ ഗണിത ശാസ്ത്രജ്ഞ ശകുന്തള ദേവിയുടെ ജീവിതകഥയിലാണ് ഇനി അഭിനയിക്കാനുള്ളത്. കൂടാതെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായും ഒരു ചിത്രത്തില്‍ എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com