സാരിയുടുത്ത് ബൂട്ടണിഞ്ഞ് ഒരു ഫുട്‌ബോളര്‍; ഇനി പെണ്ണുങ്ങളുടെ ഫുട്‌ബോള്‍ ആഘോഷം; മണ്‍സൂണ്‍ ഫുട്‌ബോളിന്റെ പോസ്റ്റര്‍

വനിത ഹോക്കി ടീമിന്റെ കഥ പറഞ്ഞ ചക് ദേ ഇന്ത്യയിലൂടെ സിനിമയിലേക്ക് എത്തിയ സാഗരികയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്
സാരിയുടുത്ത് ബൂട്ടണിഞ്ഞ് ഒരു ഫുട്‌ബോളര്‍; ഇനി പെണ്ണുങ്ങളുടെ ഫുട്‌ബോള്‍ ആഘോഷം; മണ്‍സൂണ്‍ ഫുട്‌ബോളിന്റെ പോസ്റ്റര്‍

വിവിധ ഭാഷകളിലായി നിരവധി സ്‌പോര്‍ട്‌സ് സിനിമകളാണ് ഇറങ്ങുന്നത്. ഇതില്‍ ഭൂരിഭാഗത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജ്യത്തെ പ്രധാന കായികതാരങ്ങളുടെയെല്ലാം ജീവിതം സിനിമയായി കഴിഞ്ഞു. എന്നാല്‍ കാര്യമായി ശ്രദ്ധ നേടാത്ത മേഖലയാണ് വനിത ഫുട്‌ബോള്‍. പുരുഷന്മാരുടെ ഫുട്‌ബോളിനെക്കുറിച്ച് നിരവധി ചിത്രങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും സ്ത്രീകളുടെ ഫുട്‌ബോള്‍ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ മണ്‍സൂണ്‍ ഫുട്‌ബോള്‍ എന്ന പേരില്‍ പുതിയ ചിത്രം എത്തുകയാണ്. വനിതകളുടെ ഫുട്‌ബോളാണ് ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. 

മറാത്തിയില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. പെണ്‍ ഹോക്കി ടീമിന്റെ കഥ പറഞ്ഞ ചക് ദേ ഇന്ത്യയിലൂടെ സിനിമയിലേക്ക് എത്തിയ സാഗരികയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പച്ച സാരിയുടുത്ത് സ്‌പോട്‌സ് ഷൂസും അണിഞ്ഞ് ഫുട്‌ബോളുമായി നല്‍ക്കുന്ന സാഗരികയെയാണ് പോസ്റ്ററില്‍ കാണുന്നത്. മിലിന്റ് ഉകേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വനിത ഫുട്‌ബോള്‍ ലോകകപ്പിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com